EntertainmentKeralaNews

കൂളിങ് ഗ്ലാസും തൊപ്പിയും വെച്ച് ജഗതിയുടെ ഹിറ്റ് ഡയലോഗുമായി ഭാവനയും രമ്യ നമ്പീശനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കൊച്ചി:സിനിമയ്ക്ക് പുറത്ത് സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഭാനവയും രമ്യ നമ്പീശനും. ഇടയ്ക്കിടെ തങ്ങളുടെ വീഡിയോയും ചിത്രങ്ങളുമായി ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ രണ്ടുപേരും ചേര്‍ന്ന് ചെയ്‌തൊരു ഡബ്സ്മാഷ് വീഡിയോ ആരാധകരുമായി പങ്കുവെക്കുകയാണ് ഭാവന. ഇന്‍സ്റ്റഗ്രാം റീല്‍സിലാണ് വീഡിയോ ചെയ്തിരിക്കുന്നത്.

പൂക്കാലം വരവായി’ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഫോണിലൂടെയുള്ള സംഭാഷണ രംഗമാണ് ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. കൂളിങ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ലുക്കിലാണ് ഭാവനയെ വീഡിയോയില്‍ കാണാനാവുക. ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

https://www.instagram.com/reel/CUkAyQAFII-/?utm_medium=copy_link

രമ്യക്ക് പുറമെ ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരും ഭാവനയുടെ അടുത്ത കൂട്ടുകാരാണ്. അടുത്തിടെ ഇവര്‍ ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘താള്‍’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ശ്രദ്ധനേടിയത്.

വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളുരുവില്‍ താമസമാക്കിയ ഭാവന അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button