32.6 C
Kottayam
Sunday, November 17, 2024
test1
test1

ഞങ്ങൾ തല്ലുകൂടി; റിമി കരഞ്ഞു; പക്ഷെ ആ റൂമിൽ നിന്നും പോയില്ല; അവളോടന്ന് പറഞ്ഞത്; ഭാവനയുടെ വാക്കുകൾ

Must read

കൊച്ചി:വർഷങ്ങളായി സിനിമാ രം​ഗത്തുള്ള ഭാവനയ്ക്ക് ഇൻഡസ്ട്രിയിൽ നിരവധി അടുത്ത സുഹൃത്തുക്കളുണ്ട്. സഹപ്രവർത്തകരിൽ ഭൂരിഭാ​ഗം പേർക്കും ഭാവന പ്രിയങ്കരിയാണ്. പെ‌ട്ടെന്ന് സൗഹൃദത്തിലാകുന്ന ഭാവനയുടെ പ്രകൃതത്തെക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് അടുത്ത സുഹൃത്തുക്കളായി ഒരുപാട് പേരില്ലെന്നും തന്റേതായ ഒരു സൗഹൃദവലയമാണുള്ളതെന്നും ഭാവന അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വലിയൊരു ഇടവേളയും നടിയുടെ കരിയറിൽ വന്നു. അഞ്ച് വർഷത്തോളം മലയാള സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന നടി ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മുന്നോട്ട് വരാൻ കഴിഞ്ഞ ഭാവന ഇന്ന് സിനിമാ രം​ഗത്ത് സജീവമാണ്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭാവനയുടെ ഒരു കാലത്തെ അടുത്ത സുഹൃത്തായിരുന്നു ​ഗായിക റിമി ടോമി. ഇരുവരും ഏകദേശം ഒരേ കാലഘട്ടത്തിലാണ് കരിയർ തുടങ്ങുന്നത്. ഭാവനയുടെ ഒന്നിലേറെ സിനിമകളിൽ റിമി ടോമി പാടിയിട്ടുണ്ട്. വി​ദേശ ഷോകളും മറ്റും ചെയ്യുമ്പോഴാണ് ഇരുവരും കൂടുതൽ അടുത്തത്. റിമി ടോമിയെക്കുറിച്ച് മുമ്പൊരിക്കൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഞങ്ങൾ യുഎസ് ട്രിപ്പിന് പോയപ്പോൾ ഐസ്ക്രീം വാങ്ങിക്കണം. ഐസ്ക്രീം വിൽക്കുന്നയാളെ ഹലോ എന്ന് പറഞ്ഞ് റിമി കൈ കൊണ്ട് വിളിച്ചു. അപ്പോൾ അവർ വന്നില്ല. നീ അങ്ങനെ വിളിക്കാൻ പാടില്ല, നിനക്ക് ഐസ്ക്രീം വേണമെങ്കിൽ അവിടെ പോയി പറഞ്ഞ് ബിൽ ചെയ്യണം, അല്ലാതെ ഹലോ ഇങ്ങോട്ട് വന്നേ എന്നൊന്നും വിളിക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ എന്നോട് മിണ്ടിയില്ല. പിന്നെ നോക്കുമ്പോൾ ഐസ്ക്രീം തിന്ന് കൊണ്ടിരിക്കെ കണ്ണിൽ നിന്ന് കുടുകുടെ വെള്ളം വരുന്നു’

‘ചെറിയ കാര്യങ്ങൾക്ക് വരെ കരയുന്ന ആളാണ് റിമി. പക്ഷെ തീറ്റയ്ക്ക് ഒരു കുറവും. ഇല്ല. കരഞ്ഞ് കൊണ്ട് തിന്ന് കൊണ്ടിരിക്കുകയാണ്. അതുപോലെ മറ്റൊരിക്കൽ തല്ലുകൂടി. അന്ന് ഒരു കിലോ പ്ലം വാങ്ങിയിട്ടുണ്ട്. ഞങ്ങൾ തല്ലുകൂടി റിമി ഭയങ്കര കരച്ചിലാണ്. എന്റെ കൂടെ തല്ലുകൂടിയാൽ ആ റൂമിൽ നിന്ന് ഇറങ്ങിപ്പോകണ്ടേ, അതൊന്നും ഇല്ല. അവിടെ ഇരുന്ന് ആ ഒന്നരക്കിലോ പ്ലം കഴിച്ചു. ആ പ്ലം മുഴുവൻ തീർത്തിട്ട് ഞാൻ പോവാ എന്ന് പറഞ്ഞ് പോയി. എന്ത് കരച്ചിലായാലും സുനാമി വന്നാലും ഭക്ഷണക്കാര്യം കളഞ്ഞ് റിമി ഒന്നും ചെയ്യില്ല,’ ഭാവന പറഞ്ഞതിങ്ങനെ.

റിമി ടോമി അതിഥിയായെത്തി മഴവിൽ മനോരമ ചെയ്ത ഷോയിലാണ് ​​ഗായികയെക്കുറിച്ച് ഭാവന അന്ന് സംസാരിച്ചത്. ഭാവനയെക്കുറി്ചും റിമിയും അന്ന് സംസാരിച്ചു. ഭാവന നല്ലൊരു സുഹൃത്താണ്. എപ്പോഴും ഒരു പോസിറ്റീവ് എനർജിയാണ് അവളിൽ. എപ്പോഴും നല്ല ഉപദേശങ്ങൾ തരുന്ന ആളാണ് ഭാവനയെന്നും റിമി ടോമി അന്ന് പറഞ്ഞു.

രണ്ട് പേരും ഇന്ന് കരിയറിൽ തങ്ങളുടേതായ തിരക്കുകളിലാണ്. റിമി സ്റ്റേജ് ഷോകളും പാട്ടുമായി തിരക്കിലാണ്. ഭാവനയ്ക്ക് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിരക്കേറുന്നു. റാണിയാണ് മലയാളത്തിൽ ഭാവനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഹകരണരംഗത്തിന് നൽകിവരുന്ന പിന്തുണ പിൻവലിക്കും,നിക്ഷേപങ്ങൾ തുടരുന്ന കാര്യം ആലോചിക്കും; മുന്നറിയിപ്പുമായി വി.ഡി.സതീശൻ

കൊച്ചി: സംസ്ഥാനത്തെ സഹകരണരംഗത്തിന് കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍...

തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: നടി കസ്തൂരി റിമാന്‍ഡില്‍; രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍...

Kuruva gang🎙️ ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം, സന്തോഷിനെ പിടികൂടിയതോടെ അക്രമാസക്തരായി ജീപ്പ് വളഞ്ഞ് സ്ത്രീകള്‍; കുറുവാ സംഘാംഗത്തെ പിടികൂടിയപ്പോള്‍ സംഭവിച്ചത്‌

കൊച്ചി: കുണ്ടന്നൂരില്‍ നിന്നും കുറുവ സംഘാംഗമെന്നു സംശയിക്കുന്ന സന്തോഷിനെ പോലിസ് പിടികൂടിയത് അതിസാഹസികമായി. പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന...

നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്ളാഷ് ബോംബുകള്‍ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ്...

‘ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’ രൂക്ഷ വിമർശനവുമായി യുവാവ്

ഒട്ടാവ് : ഇന്ത്യക്കാർക്കെതിരെ രൂക്ഷവിമർശനവുമായി കാനഡക്കാരന്റെ വീഡിയോ. ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.