വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയി, എന്നിട്ടും പ്രതിരോധിച്ചു; നവീനോടുള്ള പ്രണയം പങ്കുവെച്ച് ഭാവന

മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരിന്നു ഭാവനയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ കൂടാതെ അന്യഭാഷകളിലും നടി അഭിനയിച്ചിരുന്നു. പ്രണയ ദിനത്തില്‍ ഭാവന പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘2011ല്‍ നാം ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നീയാകും എന്റെ പ്രണയമെന്ന് ഞാന്‍ കരുതിയതേയില്ല. ഒരു പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന് അപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ നമുക്ക് സമയം വേണ്ടിവന്നില്ല. നല്ല പ്രണയങ്ങള്‍ ഏറ്റവും നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നതു പോലെ! നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായി അതെല്ലാം പ്രതിരോധിച്ചിട്ടുമുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ നമ്മള്‍ പോരാടും. നീയായി തന്നെ തുടരുന്നതിന് നന്ദി. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു’- ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് .#MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഏറെ നല്ല കഥാപത്രങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ഭാവന.മലയാളത്തില്‍ കൂടാതെ അന്യഭാഷകളിലും നടി അഭിനയിച്ചിരുന്നു.പ്രണയ ദിനത്തില്‍ ഭാവന പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News