കൂടത്തായിയ്ക്ക് പിന്നാലെ ഭരതന്നൂരും,മൃതദേഹ പരിശോധനയേത്തുടര്‍ന്ന് പ്രതികള്‍ വലയിലെന്ന് സൂചന,10 വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ നാലുപേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരം ഭരതന്നൂരിലെ 14 വയസുകാരന്റെ 10 വര്‍ഷം മുമ്പുള്ള ദുരൂഹമരണത്തിലും പോലീസ് അന്വേഷണം ഫലപ്രാപ്തിയിലേക്ക്.ഫോറന്‍സിക് പരിശോധനയ്ക്കായി പുറത്തെടുത്ത മൃതദേഹത്തില്‍ നിന്നും കാര്യമായ കേടുപാടുകള്‍ കൂടാതെ ചില ശരീരഭാഗങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് മരണത്തിലെ ദുരൂഹതകള്‍ അനാവരണം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ഗുണകരമാകും.
കുട്ടിയെ അടക്കം ചെയ്ത പെട്ടി ഒരു പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് പൊതിഞ്ഞിരുന്നതിനാലാണ് ശരീരഭാഗങ്ങളില്‍ ചിലത് മണ്ണിനോട് പൂര്‍ണമായി ദ്രവിയ്ക്കാത്ത അവസ്ഥയില്‍ ലഭിച്ചത്.കവര്‍ ദ്രവിയ്ക്കാത്തതിനാല്‍ പെട്ടിയ്ക്കും കേടുപാടുണ്ടായില്ല.
നൂറുപേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്നത്.മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്താനുള്ള തീരുമാനമെടുത്തശേഷം ഇവരില്‍ പലരുടെയും നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിന്നീടാണ് സംശയമുള്ളവരുടെ പട്ടിക നാലുപേരിലേക്കായി ചുരുക്കിയത്.
കുട്ടിയുടേത് മുങ്ങിമരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണം കൊലപാതകമെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിന് നേതൃത്വം നല്‍കിയവരും പോലീസ് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലുണ്ടെന്നാണ് സൂചന.മൂന്നുമാസം മുമ്പ് കേസില്‍ സംശയിയ്ക്കുന്ന ചിലരുടെ ഡി.എന്‍.എപരിശോധനയും നടത്തിയിരുന്നു.മൃതദേഹ പരിശോധനകള്‍ കൂടു പൂര്‍ത്തിയാവുന്നതോടെ പ്രതികള്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന.
ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കുളം പിന്നീട് നികത്തിയിരുന്നു.കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് പുരുഷബീജം കണ്ടെത്തിയതിനാല്‍ പീഡനത്തേത്തുടര്‍ന്നുള്ള കൊലപാതകമെന്നാണ് ക്രൈബ്രാഞ്ചിന്റെ നിഗമനം.കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞിതനേത്തുടര്‍ന്ന് അന്ന് കേസന്വേഷിച്ച എസ്.ഐ.യെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.