കോവാക്‌സിന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്

ന്യൂഡല്‍ഹി: കോവാക്‌സിന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്‍ വാക്‌സിനാകും.

കമ്പനിക്ക് മരുന്ന് നിര്‍മാണത്തില്‍ പരിചയ സമ്പത്തില്ലെന്ന വാദം തെറ്റാണെന്നും ഭാരത് ബയോടെക്ക് എംഡി പറഞ്ഞു. 16 വാക്‌സിനുകള്‍ ഇതുവരെ നിര്‍മിച്ചിട്ടുണ്ട്. ഒരു പരീക്ഷണ രേഖയും മറച്ചുവച്ചിട്ടില്ലെന്നും ശാസ്ത്രഞ്ജരെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കുറ്റപ്പെടുത്തല്‍ അല്ല കമ്പനി അര്‍ഹിക്കുന്നതെന്നും ഭാരത് ബയോടെക്കിന്റെ വിശദീകരണം. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഭാരത് ബയോടെക്ക് ആഗോള കമ്പനിയാണെന്നും എംഡി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News