29.4 C
Kottayam
Friday, June 5, 2026

കുറേ കഴിഞ്ഞ് പേര് വിളിച്ചിട്ട് കാശ് തന്നു, പക്ഷെ താന്‍ ആ കാശ് അവിടെ തന്നെ കൊടുത്തു; ഭാഗ്യലക്ഷ്മി പറയുന്നു

Must read

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരിക്കലും സിനിമയില്‍ ക്രെഡിറ്റ് കൊടുക്കാറില്ല. തനിക്ക് തരുന്നുണ്ടെങ്കില്‍ അത് താന്‍ ബഹളം വച്ച് പിടിച്ചു വാങ്ങുന്നതാണ് എന്ന് ഭാഗ്യലകഷ്മി പറഞ്ഞു. സ്വാസിക വിജയ് അവതാരകയായ റെഡ് കാര്‍പ്പറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, സംവിധായകര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ക്രെഡിറ്റ് കൊടുക്കുകയില്ല. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. ചിലപ്പോള്‍ തനിക്ക് കിട്ടുന്നുണ്ടാകാം. അത് പക്ഷെ താന്‍ ബഹളമുണ്ടാക്കി പിടിച്ച് വാങ്ങുന്നതാണ്. അതല്ലാതെ എത്രയോ പേരുണ്ട്. പണ്ടൊക്കെ ഒരു സിനിമ നൂറ് ദിവസം ഓടിയാല്‍ ഫങ്ഷന്‍ നിര്‍ബന്ധമായിരുന്നു. എല്ലാവര്‍ക്കും മൊമന്റോ കൊടുക്കും. അപ്പോഴും ഹീറോയ്ക്കും ഹീറോയിനും ഡബ്ബ് ചെയ്തവര്‍ക്ക് മാത്രം മൊമന്റോ കൊടുക്കും. താളം തെറ്റിയ ഒരു താരാട്ട് എന്നൊരു സിനിമയുണ്ടായിരുന്നു.

ചിത്രത്തില്‍ താന്‍ ഡബ്ബ് ചെയ്തത് സത്യകല എന്നൊരു നടിക്കായിരുന്നു. ഈ ചിത്രത്തിന്റെ നൂറാം ദിന പരിപാടിയ്ക്ക് നമ്മളോടൊക്കെ വരാന്‍ പറഞ്ഞിരുന്നു. തനിക്കന്ന് പതിനേഴ് വയസേയുള്ളൂ. എല്ലാവരും വരുന്നുണ്ടെന്നൊക്കെ പറഞ്ഞപ്പോള്‍ മഞ്ഞ നിറമുള്ള നേവി ബ്ലൂ ബോര്‍ഡറുള്ളൊരു പട്ടുപാവാടയൊക്കെ ഇട്ടാണ് താന്‍ പോകുന്നത്. അവിടെ ചെന്നപ്പോള്‍ എല്ലാവര്‍ക്കും കൊടുത്തു. പക്ഷെ തനിക്ക് തന്നില്ല. അപമാനിക്കപ്പെട്ടത് പോലെ തോന്നി. കുറേ കഴിഞ്ഞ് പേര് വിളിച്ചിട്ട് കാശ് തന്നു. പക്ഷെ താന്‍ ആ കാശ് അവിടെ തന്നെ കൊടുത്തു. തനിക്ക് വേണ്ട എന്ന് പറഞ്ഞ് വീട്ടിലേക്ക് പോന്നു. വീട്ടില്‍ വന്ന ശേഷം ഒരുപാട് കരഞ്ഞു.

പിറ്റേ ദിവസം, ആ സിനിമയുടെ സംവിധായകന്‍ കൊച്ചിന്‍ ഹനീഫിക്ക വീട്ടില്‍ വന്നു. മൊമന്റുമായാണ് വന്നത്. താന്‍ പറഞ്ഞു വേണ്ടാ, ഇങ്ങനെ രഹസ്യമായിട്ട് തരാനുള്ളതല്ലല്ലോ പരസ്യമായി തരുന്നതല്ലേ സന്തോഷം എന്ന്. അത് തന്നെ ഒരുപാട് വേദനിപ്പിച്ച ഓര്‍മ്മയാണ്. പറഞ്ഞാല്‍ വിശ്വസിക്കില്ല, അഞ്ച് വര്‍ഷം മുമ്പൊരു പരിപാടിയ്ക്കും തനിക്ക് മൊമന്റോയില്ലായിരുന്നു. ഭാഗ്യത്തിന് താന്‍ പരിപാടിയ്ക്ക് പോയില്ല. ഞാന്‍ അവരെ വിളിച്ചു ചോദിച്ചപ്പോള്‍ പിറ്റേദിവസം സംവിധായകന്‍ മൊമന്റോയുമായി വീട്ടില്‍ വന്നു. അതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week