ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് അന്തരിച്ചു, മരണവാർത്തയെത്തിയത് ബിഗ് ബോസ് ഹൗസിൽ

കൊച്ചി:ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വേദിയിൽ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചുവെന്ന വാർത്തയാണ്. കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബി​ഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്.

നിങ്ങൾക്ക് നാട്ടിൽ പോകണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് താൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങൾ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബി​ഗ് ബോസ് അറിയിക്കുകയായിരുന്നു.

കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ രമേശ് ചികിത്സയിൽ ആയിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി മത്സരാർത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികൾ കേട്ടത്. പിന്നാലെ എല്ലാവരും ഭാ​ഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News