24.6 C
Kottayam
Friday, June 5, 2026

ബിഗ്ബോസിൽ നിന്ന് ഭാഗ്യലക്ഷ്മി പുറത്ത്

Must read

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഇതുവരെ നടന്ന എലിമിനേഷനുകളില്‍ ഏറ്റവും അപ്രതീക്ഷിതത്വം നിറച്ച ഒന്നായിരുന്നു ഇന്നത്തേത്. ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്‍മിയാണ് ഷോയുടെ 49-ാം ദിവസം പുറത്തായത്.

ഏറ്റവുമധികം മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്യപ്പെട്ട വാരമായിരുന്നു ഇത്. അനൂപ്, നോബി, സജിന-ഫിറോസ്, സൂര്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവരൊക്കെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് ഈ വാരം ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഭാഗ്യലക്ഷ്‍മിക്കാണെന്ന വിവരം മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സന്തോഷത്തോടെയാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനത്തെ ഭാഗ്യലക്ഷ്‍മി സ്വീകരിച്ചത്. ‘വൗ, നന്ദി’ എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. ഭാഗ്യലക്ഷ്‍മിക്ക് തനിക്കടുത്തേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ 49 ദിവസം സ്നേഹിച്ചും വഴക്കു കൂടിയും ഒരുമിച്ച് കഴിഞ്ഞ സുഹൃത്തുക്കളോട് വ്യക്തിപരമായി യാത്രചോദിക്കല്‍.

ഭാഗ്യലക്ഷ്‍മിയുടെ പേര് പ്രഖ്യാപിച്ച സമയത്ത് ഞെട്ടലും സങ്കടവുമൊക്കെയായിരുന്നു മറ്റെല്ലാ മത്സരാര്‍ഥികളുടെയും മുഖത്ത്. സജിന-ഫിറോസ്, സന്ധ്യ, കിടിലം ഫിറോസ് എന്നിവരുടെയൊക്കെ പ്രതികരണം പ്രേക്ഷകരും കൗതുകത്തോടെയാവും കണ്ടിരിക്കുക.

- Advertisement -

ഭാഗ്യലക്ഷ്‍മിക്ക് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ഫിറോസ് ഖാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്കുള്ള ബുദ്ധിമുട്ട് ഭാഗ്യലക്ഷ്‍മി സജിനയോട് തുറന്നുപറയുകയും ഫിറോസ് ഭാഗ്യലക്ഷ്‍മിയോട് വന്നു സംസാരിക്കുകയും ചെയ്‍തിരുന്നു. ഇനി താന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഫിറോസ് ഖാന്‍ വാക്കും കൊടുത്തിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഭാഗ്യലക്ഷ്‍മി ഏറ്റവുമധികം സമയം ചിലവഴിച്ചത് കിടിലം ഫിറോസിനൊപ്പമായിരുന്നു.

- Advertisement -

പ്രഖ്യാപനം കേട്ട് അധികം സംസാരിക്കുകയോ കരയുകയോ ചെയ്‍തില്ല ഫിറോസ്. പക്ഷേ മുഖത്ത് ദു:ഖം പ്രകടമായിരുന്നു. സന്ധ്യ മനോജ് ആണ് ഏറ്റവും വൈകാരികമായി ഭാഗ്യലക്ഷ്‍മിയുടെ പുറത്താകലിനോട് പ്രതികരിച്ചത്. സൂര്യയും ഡിപലും കരഞ്ഞു. മത്സരത്തിനിടെ ആരും വ്യക്തിപരമായ വിരോധം സൂക്ഷിക്കരുതെന്നാണ് പോകുന്നതിനു മുന്‍പ് മറ്റു മത്സരാര്‍ഥികളോട് ഭാഗ്യലക്ഷ്‍മി അവസാനമായി പറഞ്ഞത്. 49 ദിവസം ഹൗസില്‍ നിന്ന മികച്ച മത്സരാര്‍ഥിയെ കൈയടികളോടെയാണ് മറ്റുള്ളവര്‍ യാത്രയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week