FeaturedHome-bannerKeralaNews

ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നേക്കും,തയ്യാറെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബിവറേജസ് കോര്‍പറേഷന്‍. സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താനാണ് നിര്‍ദേശം. ഇതിനായി എം ഡി ഒന്‍പത് നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ അയച്ചിട്ടുണ്ട്.സാമൂഹിക അകലം പാലിക്കണം, കൈ കഴുകാന്‍ സംവിധാനം ഒരുക്കണം, അണു നശീകരണത്തിനുള്ള സംവിധാനം കരുതണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. സര്‍ക്കാര്‍ തീരുമാനം വന്നാല്‍ ഷോപ്പുകള്‍ തുറന്നു വൃത്തിയാക്കണം എന്നും വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെയ് 3ന് ശേഷം ലിക്കര്‍ വെന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനോ, നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനോ സാധ്യതയുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവും തയാറായി ഇരിക്കാന്‍ ബെവ്കോ ജീവനക്കാര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button