മാസ്‌ക് ധരിക്കാതെ എത്തിയ ആള്‍ക്ക് മദ്യം നല്‍കിയില്ല; ബെവ്‌കോ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു

കൊച്ചി: മാസ്‌ക് ധരിക്കാതെ മദ്യം വാങ്ങാന്‍ വന്നയാളെ പുറത്താക്കിയ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. കൊച്ചി നെടുമ്പാശേരിയിലാണ് സംഭവം.

സംഭവത്തില്‍ ബിവറേജസ് നെടുമ്പാശേരി ഷോപ്പിലെ ക്ലാര്‍ക്ക് സേവ്യര്‍ തോമസിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് മാസ്‌ക് ധരിക്കാതെ സെല്‍ഫ് സര്‍വീസ് കൗണ്ടറിലെത്തിയ ആളെ ജീവനക്കാര്‍ ബലമായി പുറത്താക്കി.

സേവ്യര്‍ തോമസ് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോള്‍, ഓട്ടോറിക്ഷയില്‍ കാത്തിരുന്ന ഇയാള്‍ മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News