32.8 C
Kottayam
Saturday, May 4, 2024

ഒറ്റ ക്ലിക്കില്‍ മദ്യം ഇനി വീട്ടുപടിക്കല്‍! ഹോം ഡെലിവറിക്കൊരുങ്ങി ബെവ്‌കോ

Must read

കൊച്ചി: മദ്യം ഓണ്‍ലൈന്‍ ആയി വീട്ടില്‍ എത്തിക്കാനായി നടപ്പാക്കിയ ഹോം ഡെലിവറി പരീക്ഷിക്കാനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. രണ്ടാം തരംഗം അതി രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം. സാമൂഹിക അകലം പാലിക്കാനായി മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഇതും കണക്കിലെടുക്കുന്നുണ്ട്. ബെവ്ക്യൂ ആപ്പിന് പകരം കോര്‍പ്പറേഷന്റെ വെബ്സൈറ്റ് തന്നെ ഹോം ഡെലിവറിക്കായി പരിഷ്‌കരിക്കാനാണ് ആലോചന. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക.

ബംഗാള്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബെവ്കോ എം.ഡി തിരിച്ചെത്തിയാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് വിവരം. അതേസമയം കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ഒരു വര്‍ഷ കരാര്‍ നിലവിലുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താമെന്നും കമ്പനി അറിയിച്ചു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week