KeralaNews

ഓണക്കാലത്തെ മദ്യവിൽപനയിൽ ബെവ്കോയ്ക്ക് വൻ മുന്നേറ്റം: നാലിടത്ത് ഒരു കോടിയുടെ വ്യാപാരം

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികൾ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ. റെക്കോർഡ് വിൽപനയാണ് ഈ ഓണത്തിനും ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്.

 

രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ അടിച്ചുപൊളിച്ചപ്പോള്‍ മദ്യവിൽപ്പനയും കുതിച്ചുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നത് . ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് വിറ്റത് 117 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ ഉത്രാട വില്പന 85 കോടി രൂപയുടേതായിരുന്നു. ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാൽ വിലപ്പന 624 കോടി, കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവിൽപ്പനയിലൂടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുക 550 കോടി രൂപയാണ്. 

 ഇക്കുറി നാല് മദ്യവിൽപനശാലകളിൽ വിൽപന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ് . തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിൽ വിറ്റത് 102 കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയിൽ 101 കോടി രൂപയുടെ മദ്യവും വിറ്റു. ചേർത്തല കോർട്ട് ജംഗഷനിലെ ഔട്ട് ലെറ്റിൽ വിറ്റത് 100 കോടി രൂപയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്കോ ഔട്ട്ലെറ്റിന് നേരിയ വ്യത്യാസത്തിൽ കോടി നേട്ടം നഷ്ടമായി.

 കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച ഇക്കുറി മദ്യത്തിൻെറ വിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവ് വരുകയും ഔട്ട് ലെറ്റുകള്‍ പലതും സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിച്ചതും, എല്ലാ ബ്രാൻറുകളും ഔട്ട് ലെറ്റുകളിൽ എത്തിക്കാനായതുമാണ് മദ്യവിൽപ്പന കൂടാൻ കാരണമായതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു. കുറഞ്ഞ നിരക്കിലുള്ള മദ്യത്തിൻെറ വിതരണം മദ്യവിതരണക്കാർ നിർത്തിവച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മദ്യവിതരണക്കാരുമായുള്ള ചർച്ചയെ തുടർന്ന് കുറഞ്ഞ നിരക്കിലുള്ള മദ്യവിതരണം ഓണക്കാലത്ത് പുനസ്ഥാപിച്ചതും വിൽപ്പന കൂടാൻ ഇടയാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button