കൊച്ചി:മദ്യ വിതരണത്തിനായി ബിവറേജസ് കോർപ്പറേഷൻ തയ്യാറാക്കിയ ഓൺലൈൻ അപ്ലിക്കേഷൻ ബിവ് ക്യു രണ്ടുമിനിറ്റ് പ്ലേസ്റ്റോറിൽ ലഭ്യമാക്കി.
120 സെക്കൻഡിനുള്ളിൽ 20000 ആളുകളാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. ട്രയൽ റൺ പൂർണ വിജയം ആണ് എന്ന് കമ്പനി വിലയിരുത്തി എന്നാൽ സർക്കാർ ഔദ്യോഗികമായി പുറത്തിറക്കുന്ന വൈകുന്നേരം മുതൽ ആപ്പ് ജനങ്ങൾക്ക് ലഭ്യമാകുക.
അതിനിടെ സംസ്ഥാനത്ത് മദ്യ വിതരണം പുതിയ മാർഗ നിർദേശങ്ങളായി.
1.മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ്
2.ജീവനക്കാർക്ക് ദിവസേന രണ്ടു തവണ സ്കാനിംഗ്
3.ഇ- ടോക്കൺ പരിശോധിക്കാൻ പ്രത്യേക ആപ്
4.കൗണ്ടറിൽ ക്യു ആർ കോഡ് പരിശോധിക്കും
5.മദ്യം നൽകുന്നതിനു മുൻപ് ടോക്കൺ ക്യാൻസൽ ചെയ്യും.എസ് എം എസ് കോഡിനും സമാന നടപടി
6.ബെവ് കോ കൗണ്ടറുകളിൽ പൊലിസും
ബാറുകളിൽ സുരക്ഷാ ജീവനക്കാരും
സെൽഫ് സർവീസ് കൗണ്ടറുകൾ നിർത്തി
ഇനിയൊരറിയിപ്പ് വരെ സെൽഫ് സർവീസ് കൗണ്ടറുകൾ ഉണ്ടാകില്ലെന്നും ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു.