24.9 C
Kottayam
Friday, June 5, 2026

നിരോധിത ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചു; യുവരാജിനെയും ഹര്‍ഭജനെയും ചോദ്യംചെയ്ത് ഇ.ഡി; സോനു സൂദും ഉര്‍വശി റൌട്ടേലയുമടക്കം അന്വേഷണ പരിധിയിൽ

Must read

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷന്‍ നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്നാണ് കേസ്. സിനിമ താരങ്ങളായ സോനു സൂദ്, ഉര്‍വശി റൌട്ടേല എന്നിവരും സംശയ നിഴലില്‍ ആണ്.

നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിനെതിരെയാണ് കേസ്. ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചെന്നും ഐടി ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ടലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

- Advertisement -

സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും, ഇന്‍സ്‌റാഗ്രാമിലും നിരന്തരമായി കാണുന്ന ബെറ്റിംഗ് ആപ്പുകളുടെ പേരുകളില്‍ ഒന്നാണ് 1xBet. ഇത്തരം സൈറ്റുകള്‍ നിരോധിത ബെറ്റിംഗ് ആപ്പുകളിലേക്കുള്ള വ്യാജ ലിങ്കുകള്‍ ആണെന്നാണ് നിലവിലെ ഇ ഡിയുടെ കണ്ടെത്തല്‍. ഇതുവഴി രാജ്യത്തിന് ഒരു വര്‍ഷം ഇരുപത്തിയേഴായിരം കോടി രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവ ബെറ്റിംഗ് ആപ്പുകളിലേക്കും സൈറ്റുകളിലേക്കുമാണ് പോകുന്നത്.

- Advertisement -

യുവരാജ് സിംഗ് ഉള്‍പ്പെടുന്ന സെലിബ്രിറ്റികളുടെ മുഖം പ്രൊമോഷന്‍ ഉപയോഗിച്ച് 1xBet പോലുള്ള പ്ലാറ്റ്ഫോമുകള്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ എത്താനാണ് ശ്രമിക്കുന്നത്. ഫെഡറല്‍ ഏജന്‍സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, ഇവര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, കര്‍ശനമായ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, സര്‍ക്കാര്‍ അറിയിപ്പുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടാകാമെന്ന് സൂചനയുണ്ട്.

- Advertisement -

അതേസമയം, ചില മാധ്യമ സ്ഥാപനങ്ങളും പരിശോധനയിലാണ്. പരസ്യ കാമ്പെയ്നുകള്‍ നടത്തുന്നതിനായി വിവിധ കമ്പനികള്‍ക്ക് 50 കോടിയിലധികം രൂപ നല്‍കിയതായി ഇഡി വൃത്തങ്ങള്‍ വ്യക്തമാകുന്നു. നിരവധി നിരോധിത ബെറ്റിംഗ് ആപ്പുകളുടെ പരസ്യങ്ങളില്‍ സെലിബ്രിറ്റികളാണ് പ്രധാനമുഖമായി മാറാറുള്ളത്.

മെയ് മാസത്തില്‍ റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുള്‍പ്പെടെ 25 പ്രശസ്ത നടന്മാര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് താരങ്ങള്‍ വിശദീകരണം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ ഇ ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ക്ക് നോട്ടീസ് അയക്കുമെന്നും ഇ ഡി അറിയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week