24.5 C
Kottayam
Friday, June 5, 2026

മികവ് തെളിയിച്ച് കാണിച്ച് ആര്യയും രേഷ്മയും; മിന്നും നേട്ടം സ്വന്തമാക്കി യുവതാരങ്ങൾ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

സ്വരാജ് ട്രോഫിയിൽ ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മുനിസിപ്പാലിറ്റികളിൽ സംസ്ഥാന തലത്തിൽ ഗുരുവായൂർ നഗരസഭ (തൃശൂർ ജില്ല) ഒന്നാം സ്ഥാനവും, വടക്കാഞ്ചേരി നഗരസഭ (തൃശൂർ ജില്ല) രണ്ടാം സ്ഥാനവും, ആന്തൂർ നഗരസഭ (കണ്ണൂർ ജില്ല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മുനിസിപ്പാലിറ്റികൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. 50 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ് ജില്ല), പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല), വൈക്കം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം ജില്ല) എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. ഇവർക്ക് 40 ലക്ഷം രൂപ വീതം അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

- Advertisement -

ഗ്രാമപഞ്ചായത്തുകളിൽ സംസ്ഥാന തലത്തിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് (കാസർഗോഡ് ജില്ല) ഒന്നാം സ്ഥാനവും മുട്ടാർ ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ ജില്ല) രണ്ടാം സ്ഥാനവും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് (കോട്ടയം ജില്ല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

- Advertisement -

ബ്ലോക്ക് പഞ്ചായത്ത് (ആലപ്പുഴ) മൂന്നാം സ്ഥാനവും നേടി.ഗ്രാമപഞ്ചായത്തുകളിൽ വെള്ളറട (തിരുവനന്തപുരം), എടപ്പാൾ (മലപ്പുറം) ഗ്രാമപഞ്ചായത്തുകൾ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും, കള്ളിക്കാട് (തിരുവനന്തപുരം) രണ്ടാം സ്ഥാനവും പുത്തൂർ (പാലക്കാട്) മൂന്നാം സ്ഥാനവും നേടി.മഹാത്മാ പുരസ്കാരം – മികച്ച ഗ്രാമപഞ്ചായത്ത് (ജില്ലാതലം) (ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)തിരുവനന്തപുരം – അമ്പൂരി, അണ്ടൂർക്കോണം. കൊല്ലം – മയ്യനാട്, ഓച്ചിറ. പത്തനംതിട്ട – മൈലപ്ര, കൊടുമൺ (ഒന്നാം സ്ഥാനം രണ്ടു ഗ്രാമപഞ്ചായത്തുകൾക്ക്) ഓമല്ലൂർ.

ആലപ്പുഴ – കഞ്ഞിക്കുഴി, മുട്ടാർ. കോട്ടയം – മറവൻതുരുത്ത്, തലയാഴം. ഇടുക്കി – രാജകുമാരി, ഇടമലക്കുടി. എറണാകുളം – കരുമാലൂർ, പള്ളിപ്പുറം. തൃശ്ശൂർ – അതിരപ്പള്ളി, കാട്ടകാമ്പാൽ. പാലക്കാട് – ഷോളയൂർ, അഗളി. മലപ്പുറം – ആതവനാട്, കണ്ണമംഗലം. കോഴിക്കോട് – മൂടാടി, ചെറുവണ്ണൂർ. വയനാട് – എടവക, വേങ്ങപ്പള്ളി. കണ്ണൂർ – അഞ്ചരക്കണ്ടി, ഉളിക്കൽ. കാസർഗോഡ് – മടിക്കൈ, പനത്തടി.സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവ ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമാണ് ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമ പഞ്ചായത്തുകളെ തെരെഞ്ഞെടുത്തിട്ടുള്ളത്.

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവു പരിഗണിച്ച് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്കാരവും മന്ത്രി പ്രഖ്യാപിച്ചു. കോർപ്പറേഷനുകളിൽ കൊല്ലം കോർപ്പറേഷൻ പുരസ്കാരം നേടി. മുനിസിപ്പാലിറ്റികളിൽ വടക്കാഞ്ചേരി നഗരസഭ ഒന്നാം സ്ഥാനവും വൈക്കം നഗരസഭ രണ്ടാം സ്ഥാനവും നേടി.പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി പുരസ്ക്കാരം കോന്നി മണ്ഡലത്തിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ നേടി.അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയെ നയിക്കുന്നത്‌ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്‍റായ രേഷ്മ മറിയം റോയിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week