27.7 C
Kottayam
Thursday, June 18, 2026

ബെംഗളൂരു അക്രമം: ആസൂത്രിത ആക്രമണമെന്ന് എന്‍ഐഎ

Must read

ബെംഗളൂരു:നഗരത്തിലെ ഡിജെഹള്ളി കെജെ ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. എസ്‍ഡിപിഐ പോപ്പുലർഫ്രണ്ട് പ്രവർത്തകരടക്കം അക്രമത്തില്‍ പങ്കെടുത്ത 247 പേരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു.

ആഗസ്റ്റ് 11ന് രാത്രി പ്രദേശത്ത് ഒത്തുകൂടി പോലീസ് സ്റ്റേഷനുകളും എംഎല്‍എയുടെ വീടും ആക്രമിക്കാന്‍ പ്രതികൾ പദ്ധതിയിട്ടെന്നും കുറ്റപത്രം പറയുന്നു. ആകെ 247 പേരാണ് കുറ്റപത്രത്തില്‍ പ്രതികളായുള്ളത്. ഇതില്‍ 109 പേർ ഡിജെ ഹള്ളി പോലീസ് സ്റ്റഷന്‍ പരിധിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപെട്ടും, 139 പേർ കെജെ ഹള്ളിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റിലായത്.

ആദ്യം ബെംഗളൂരു പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ സപ്റ്റംബറിലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കുറ്റപത്രത്തിന്‍റെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷം കേസില്‍ കോടതി വിചാരണ നടപടികളിലേക്ക് കടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; നാല് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലിസ് പിടിയിലായി. കീഴുന്ന സ്വദേശികളായ സി പി അര്‍ജുന്‍ (20), കെ വി റിവിത്ത് (32),...

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

Popular this week