കൊൽക്കത്ത: പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നൽകുന്നില്ലെങ്കിൽ ജി.എസ്.ടി. നൽകുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകി. നികുതിവിഹിതം നൽകാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ രാജിവെച്ചു പോകട്ടെയെന്നും ഝാർഗ്രാം ജില്ലയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേ മമത പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ വിതരണം ചെയ്യേണ്ട തുക കേന്ദ്രസർക്കാർ മനപ്പൂർവം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു. കൂലി കുടിശ്ശിക കിട്ടാൻ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവർ കരുതുന്നതെന്നും മമത ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News