24.2 C
Kottayam
Saturday, June 6, 2026

ആദ്യരാത്രിക്ക് മുമ്പ് യുവതിയെ കന്യകാത്വ പരിശോധന നടത്തി; മര്‍ദ്ദനവും ഖാപ് പഞ്ചായത്ത് ചേര്‍ന്ന് ശിക്ഷയും

Must read

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ വിവാഹ ദിനത്തില്‍ യുവതിയോട് ഭര്‍തൃവീട്ടുകാരുടെ ക്രൂരത. വധുവായ 24 കാരിയെ ഭര്‍തൃവീട്ടുകാര്‍  നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതായി പരാതി. വരന്‍റെ മാതാപിതാക്കളാണ് യുവതിയെ നിർബന്ധിച്ച്  കന്യകാത്വ പരിശോധന നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ മെയ് മാസം 11ന് ആണ് സംഭവം നടന്നത്. എന്നാല്‍ മാനസികമായി തളര്‍ന്നതിനാല്‍ പരാതി നല്‍കാനായില്ലെന്നും യുവതി പറയുന്നു.

ഭിൽവാരയിൽ വെച്ചാണ് യുവതിയുടെ വിവാഹം നടന്നത്. അന്നു തന്നെ യുവതി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കപ്പെടുകയായിരുന്നു.  പരിശോധനയിൽ യുവതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കിയെന്നും  പഞ്ചായത്ത് ചേർന്ന് തന്നോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടെന്നും യുവതി പരാതിയിൽ പറയുന്നു. കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടു എന്നാരോപിച്ച് ഭർത്താവും കുടുംബവും തന്നെ അപമാനിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

വിവാഹം കഴിഞ്ഞ്  ഉച്ചയ്ക്ക് ശേഷമാണ് കന്യകാത്വ പരിശോധന നടത്തിയത്. അതിന് ശേഷം രാത്രിയോളം അവർ അതിനെക്കുറിച്ച് ചർച്ച നടത്തി. ഭയം കാരണം എനിക്കൊന്നും പറയാൻ സാധിച്ചിരുന്നില്ല.  തുടർന്നാണ് താന്‍ പരിശോധനയില്‍ പരാചയപ്പെട്ടെന്ന് ആരോപിച്ച് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും മർദ്ദിച്ചത്”- യുവതി പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. 

- Advertisement -


സംഭവത്തിന് പിന്നാലെ മേയ് 31ന് പ്രാദേശിക ക്ഷേത്രത്തിൽ വെച്ച് ഭര്‍തൃവീട്ടുകാരുടെ ആവശ്യപ്രകാരം ‘ഖാപ് പഞ്ചായത്ത് ചേര്‍ന്നു. പഞ്ചായത്തില്‍ തന്നെ അപമാനിച്ചെന്നും  കുടുംബത്തോട് 10 ലക്ഷം രൂപ വരന്‍റെ കുടുംബത്തിന് നൽകാൻ ഉത്തരവിട്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കി. 

- Advertisement -

വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇത് നേരത്തെ ഭര്‍തൃവീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും യുവതിയെ ഈ പേരില്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും ബാഗോർ എസ്.എച്ച്.ഒ. അയ്യൂബ് ഖാൻ  വ്യക്തമാക്കി. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് സുഭാഷ് നഗർ  പൊലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week