500ൽ ഒരാൾ ജനാർദനൻ; വാക്സിൻ ചലഞ്ചിലേക്ക് പണം നൽകിയ ബീഡി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ ക്ഷണം

കണ്ണൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി. ചൊവ്വാഴ്ച പകൽ പതിനൊന്നോടെയാണ് എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണകത്ത് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജനാർദനന് കൈമാറിയത്.

മുഖ്യമന്ത്രിയായി പിണറായി വിജയൻ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അതിഥിയായി വിശിഷ്ട വ്യക്തികൾക്കൊപ്പം ഇരിക്കാൻ കഴിയുകയെന്നത് സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാക്സിൻ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ നൽകിയത് വലിയ കാര്യായിട്ട് ഇതുവരെ തോന്നിയിട്ടില്ലെന്നും ജനാർദനൻ പ്രതികരിച്ചു. അക്കൗണ്ടിൽ​ ആകെ 2,00,850 രൂപ ഉള്ളപ്പോഴാണ് ജനാർദനൻ രണ്ട് ലക്ഷവും ദുരിതാശ്വസ നിധിയിലേക്ക് കൈമാറി മാതൃകയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News