KeralaNews

ആലപ്പുഴയില്‍ തേനീച്ച ആക്രമണം,നാലുപേര്‍ക്ക് പരുക്ക്‌

ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ തേനീച്ച ആക്രമണം. തേനീച്ചയുടെ കുത്തേറ്റ് നാല് പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. എടത്വ തലവടിയില്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു തേനീച്ച കൂട് ഉണ്ടായിരുന്നത്.

ബാങ്കിന്റെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവാവിനെയാണ് തേനീച്ച ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന മറ്റ് നാല് പേരെക്കൂടി തേനീച്ച കുത്തുകയായിരുന്നു.

നിലവില്‍ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തേനീച്ച കൂട് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button