25.6 C
Kottayam
Thursday, June 4, 2026

ഡെങ്കിപ്പനി: സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ; ജാഗ്രത

Must read

തിരുവനന്തപുരം: സംസ്ഥാനത്തു 138 ഡെങ്കിപ്പനി ബാധിത മേഖലകൾ കണ്ടെത്തി. ആരോ​ഗ്യ വകുപ്പാണ് ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാ​ഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകി.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോ​ഗ ബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചൽ, കരവാളൂർ, തെന്മല, പനലൂർ, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങളാണ് ഹോട്സ്പോട്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര അടക്കമുള്ള പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലയിലെ ഹോട്സ്പോട്ടുകൾ. ഒരു മാസത്തിനിടെ സംസ്ഥാനത്ത് 86 പേരാണ് പകർച്ചപ്പനിയെ തുടർന്നു മരിച്ചത്.

തിരുവനന്തപുരത്ത് മാണിക്കൽ, പാങ്ങപ്പാറ, കിളിമാനൂർ, മംഗലപുരം ഉൾപ്പെടെ 12 ഇടങ്ങളാണ് പനി മേഖല. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്പനാടും മല്ലപ്പള്ളിയും ഉൾപ്പെടെ 12 സ്ഥലങ്ങളാണ് പത്തനംതിട്ട ജില്ലയിലും. ഇടുക്കിയിൽ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്.

കോട്ടയം മുനിസിപ്പാലിറ്റിയിൽ കേസുകൾ കൂടുകയാണ്. മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്സ്പോട്ടുകൾ. ആലപ്പുഴ മുനിസിപ്പാലിറ്റിയും ഹോട്സ്പോട്ട് ലിസ്റ്റിലുണ്ട്. ഏഴ് സ്ഥലങ്ങളാണ് ജില്ലയിലെ പനി മേഖല.

- Advertisement -

ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോർപറേഷൻ പ്രദേശമുൾപ്പെടെ പനി ബാധിത മേഖലയാണ്. ജില്ലയിൽ ഒൻപത് മേഖലകൾ പനി ബാധിതമെന്ന് കണ്ടെത്തി. തൃശൂരിൽ കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധ കൂടുന്നു. ഒല്ലൂരും കേസുകൾ കൂടുതലാണ്.

- Advertisement -

പാലക്കാട് നാല് പനി ബാധിത മേഖലകൾ മാത്രമേയുള്ളു. കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയിൽ ഉൾപ്പെടുന്നു. വയനാട് സുൽത്താൻ ബത്തേരിയും മീനങ്ങാടിയും ഉൾപ്പെടെ നാലെണ്ണം മാത്രം. തലശേരിയും പാനൂർ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനി ബാധിത മേഖലകളിലുണ്ട്. കാസർകോട് ബദിയടുക്കയിൽ രോഗികളുടെ എണ്ണം കൂടുന്നു. ഇതുൾപ്പെടെ അഞ്ച് പനി ബാധിത മേഖലകളാണ് ജില്ലയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week