മുംബൈ:ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ അല്‍പം എരിവും പുളിയുമൊക്കെ നിറഞ്ഞ വിവാദങ്ങള്‍ എവിടേയും സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ പരിധിയെല്ലാം വിടുന്ന ഒരു വിവാദമാണ് ഇപ്പോള്‍ ഹിന്ദി ബിഗ് ബോസ് ഒടിടിയില്‍ നിന്നു ഉയർന്ന് വന്നിരിക്കുന്നത്. ഈ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി നില്‍ക്കുന്നതാകട്ടെ അർമാന്‍ മാലിക്കും.
പായൽ മാലിക്കിനെയും കൃതിക മാലിക്കിനെയും വിവാഹം കഴിച്ചുവെന്ന് തുറന്ന സമ്മതിച്ചതിലൂടെ റിയാലിറ്റി ഷോയിലെ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥിയായും അർമാന്‍ മാറിക്കഴിഞ്ഞു. ഇതിനിടെയാണ് ബിഗ് ബോസ് കിടപ്പറ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്തിവിട്ടെന്ന ആരോപണം ശക്തമാക്കുന്നത്.
കിടപ്പറ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് ഷോയ്ക്കും അതിന്റെ നിര്‍മാതാക്കള്‍ക്കുമെതിരെ പരാതിയുമായി ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവും മുതിര്‍ന്ന എം എ ല്‍എയുമായ മനീഷ കയാണ്ഡെ രംഗത്ത് വരികയും ചെയ്തു. വിഷയത്തില്‍ ബിഗ് ബോസ് അധികൃതർക്കെതിരെ ഇവർ തിങ്കാളാഴ്ച പൊലീസില്‍ പരാതിയും നല്‍കി.
റിയാലിറ്റി ടിവി ഷോ എന്ന പേരില്‍ ബിഗ് ബോസില്‍ കാണിക്കുന്നത് അശ്ലീലമാണെന്നും അതിനാല്‍ തന്നെ ഷോയുടെ സംപ്രേക്ഷണ നിര്‍ത്തിവെയ്ക്കണമെന്നുമാണ് എം എല്‍ എയുടെ പരാതി. റിയാലിറ്റി ഷോയെന്ന പേരില്‍ അശ്ലീലതയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടതായും കമ്മീഷണര്‍ വിവേക് ഫല്‍സാല്‍ക്കറിന് നല്‍കിയ പരാതിയില്‍ മനീഷ കയാണ്ഡെ വ്യക്തമാക്കുന്നു.
ജുലൈ 18 നാണ് വിവാദമായ കിടപ്പറ രംഗങ്ങള്‍ കാണിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കൃതിക മാലിക്കിന്റെയും അര്‍മാന്‍ മാലിക്കിന്റെയും കിടപ്പറ ദൃശ്യങ്ങളെന്ന്ന തോന്നിപ്പിക്കുന്ന രംഗങ്ങളാണ് പുറത്ത് വന്നത്. അര്‍മാന്‍ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചുവെന്നും ഈ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്ത ഷോ അധികൃതരെ അറസ്റ്റ് ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ബിഗ് ബോസ് അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. അർമാന്‍-കൃതിക വീഡിയോ വ്യാജമാണെന്ന് വാദിക്കുന്ന ഷോ അധികൃതർ ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിക്കുന്നു.
“ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്ന ഏതൊരു ഉള്ളടക്കത്തിൻ്റെയും ഗുണനിലവാരവും യോഗ്യതയും ഉറപ്പാക്കാൻ ജിയോസിനിമ കർശനമായ പ്രോഗ്രാമിംഗ് മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നു. ജിയോസിനിമയിൽ സ്ട്രീം ചെയ്യുന്ന ‘ബിഗ് ബോസ് OTT’ യിൽ അത്തരം ഉള്ളടക്കങ്ങളൊന്നുമില്ല. പ്രചാരത്തിലുള്ള വീഡിയോ ക്ലിപ്പ് അശ്ലീലവും വ്യാജവുമാണ്”, ജിയോ സിനിമ അധികൃതർ വ്യക്തമാക്കി.
സാധാരണക്കാരായി ജനിച്ച് കോടീശ്വരനായി മാറിയ വ്യക്തിയാണ് അർമാന്‍. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനും സമ്പന്നനുമായ യൂട്യൂബർമാരിൽ ഒരാളായ ഇദ്ദേഹത്തിന് ഇരുന്നൂറിലേറെ കോടിയുടെ ആസ്തിയുണ്ട്. 7.61 മില്യണ്‍ സബ്സ്ക്രൈബരാണ് അർമാന്റെ മെയിന്‍ യൂട്യൂബ് ചാനലിനുള്ളത്. മാലിക് വ്ലോഗ്സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലെ ഓരോ വീഡിയോയ്ക്കും മില്യണ്‍ കണക്കിന് കാഴ്ചക്കാരുമുണ്ട്.
ഫാമിലി ഫിറ്റ്നസ്, ചിരായു പായൽ മാലിക്, മാലിക് ഫാമിലി വ്ലോഗ്സ്, നമ്പർ 1 റെക്കോർഡ്സ്, മാലിക് കിഡ്സ്, മാലിക് ഫിറ്റ്നസ് വ്ലോഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് നിരവധി യൂട്യൂബ് ചാനലുകളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. മെക്കാനിക്ക് എന്ന നിലയില്‍ ജീവിതം ആരംഭിച്ച താന്‍ എട്ടാം ക്ലാസിൽ രണ്ടുതവണ തോറ്റതിന് ശേഷം വീട്ടിൽ നിന്ന് ഓടിപ്പോയെങ്കിലും ഉടൻ തിരിച്ചെത്തിയതായും അർമാന്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.
200 കോടിയുടെ ആസ്തി മാത്രമല്ല, 10 ഫ്ലാറ്റുകൾ ഇതിനോടകം സ്വന്തമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. അതിൽ 4 എണ്ണം തൻ്റെ ഭാര്യമാർക്കും 4 കുട്ടികൾക്കുമുള്ളതാണ്, 6 എണ്ണം തൻ്റെ ജീവനക്കാർക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗിനായി അദ്ദേഹത്തിന് സ്വന്തമായി ഒരു സ്റ്റുഡിയോയുമുണ്ട്. 6 എഡിറ്റർമാർ, 2 ഡ്രൈവർമാർ, 4 മറ്റ് ജീവനക്കാർ, വീട്ടുജോലിക്കാരായി 9 പേരും മാലിക്കിനായി പ്രവർത്തിക്കുന്നു.