KeralaNews

സഹോദരനില്‍നിന്നു ഗര്‍ഭിണിയായി; പതിനഞ്ചുകാരിയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി:സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്‍കി. 32 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ഇതും, സാമൂഹ്യ, മെഡിക്കല്‍ സങ്കീര്‍ണതകളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ ഗര്‍ഭ്ഛിദ്രത്തിന് ഉത്തരവിട്ടത്.

സഹോദരനില്‍ നിന്നാണ് കുട്ടി ഗര്‍ഭിണിയായത്. കുഞ്ഞു ജനിച്ചാല്‍ അതു സാമൂഹ്യമായ സങ്കീര്‍ണതകള്‍ക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി.

ഗര്‍ഭഛിദ്രത്തിനു നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button