KeralaNews

സഹോദരനുമായുള്ള ലെെംഗിക ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗർഭഛിദ്രത്തിന് അനുമതി തേടി 12കാരി, നിരസിച്ച് കേരള ഹെെക്കോടതി

കൊച്ചി: ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12കാരിയുടെ ഹർജി കേരള ഹെെക്കോടതി നിരസിച്ചു. 34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്.

ഇപ്പോഴത്തെ ഗർഭഛിദ്രം പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് കണക്കിലെടുത്താണ് കോടതി അനുമതി നൽകാത്തത്. സഹോദരനുമായുള്ള ലെെംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗർഭിണിയായത്. കഴിഞ്ഞ മാസം 22നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയിലെത്തിയതെന്നാണ് റിപ്പോർട്ട്.

ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ വാദിച്ചു. എന്നാൽ മെഡിക്കൽ വിദഗ്ദ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമോ സിസേറിയനോ വഴി കുട്ടിയുടെ ജനനം നടക്കട്ടെയന്നാണ് കോടതി നിർദേശിച്ചത്. പെൺകുട്ടിയ്ക്ക് പ്രസവം വരെ അടുത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടാമെന്നും കോടതി അറിയിച്ചു.

36-ാം ആഴ്ചയിൽ ഭ്രൂണം പൂർണ വളർച്ചയെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ദ്ധർ കുട്ടിയുടെ പ്രസവ രീതി തീരുമാനിക്കും. പ്രസവശേഷം കുട്ടിയുടെ പൂർണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നൽകി. കൂടാതെ പ്രസവം വരെ മാതാപിതാക്കളുടെ കൂടെയുള്ളകുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button