മീരയുടെ സെലക്ഷന്‍ മോശം!ഭാവിവരനെതിരെ കടുത്ത സൈബര്‍ ആക്രമണം
കൊച്ചി:മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടി നിലവില്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെന്ന് പറയാം. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത് വൈറലാവാറുമുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന സന്തോഷം മീര നന്ദന്‍ പുറംലോകത്തോട് പങ്കുവെക്കുന്നത്. കേരളത്തില്‍ വച്ച് മീരയുടെ വിവാഹനിശ്ചയവും നടത്തി. ഇതിന് പുറമേ പ്രതിശ്രുത വരനായ ശ്രീജുവിനെ നടി കാണിച്ചെങ്കിലും വ്യാപക വിമര്‍ശനമാണ് മീരയെ തേടി എത്തിയത്. ഇപ്പോള്‍ വീണ്ടും ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും നടിയെ കളിയാക്കി കൊണ്ടുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മീര നന്ദന്റെ വിവാഹനിശ്ചയം. ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവായിരുന്നു മീരയുടെ പ്രതിശ്രുത വരന്‍. വിവാഹനിശ്ചയം മുതല്‍ മീരയെയും ശ്രീജുവിനെയും കളിയാക്കി കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നത്. ഇത്തവണ ന്യൂയര്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നടി ശ്രീജുവിനൊപ്പം ലണ്ടനിലേക്കാണ് പോയത്.
ശ്രീജുവിന്റെ ജന്മസ്ഥലം കൂടിയായതിനാല്‍ ലണ്ടനില്‍ ഇരുവരും യാത്രകള്‍ നടത്തുകയും ചെയ്തിരിക്കുകയാണ്. പുതുവര്‍ഷത്തോട് അനുബന്ധിച്ച് നടത്തിയ യാത്രയില്‍ നിന്നുള്ള ഫോട്ടോസും 2023 തന്നെ സംബന്ധിച്ച് എങ്ങനെയാണെന്നുമൊക്കെ മീര പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരുന്നു.
2023 മികച്ച വര്‍ഷമാണെന്നും വിവാഹം കഴിക്കുന്നതിനെ പറ്റി പോലും ചിന്തിക്കാത്ത വ്യക്തിയെന്ന നിലയില്‍ തന്റെ സ്വപനങ്ങളിലെ മനുഷ്യനെ 2023 ല്‍ ലഭിച്ചുവെന്നുമാണ് മീര പറഞ്ഞത്. മാത്രമല്ല 2024 വേഗം എത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും സ്വപ്‌നങ്ങളിലുള്ള ഈ മനുഷ്യന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. വിവാഹം ഈ വര്‍ഷം നടക്കുന്നതിനെ പറ്റിയായിരുന്നു മീര സൂചിപ്പിച്ചത്.
അതേ സമയം മീരയുടെ പോസ്റ്റിന് താഴെ വളരെ മോശം പ്രതികരണവുമായിട്ടാണ് സൈബര്‍ തൊഴിലാളികള്‍ എത്തിയിരിക്കുന്നത്. ‘തക്കാളി പെട്ടിക്കി ഗോതറെജിന്റെ പൂട്ടോ?, അയ്യോ വളരെ മോശം സെലക്ഷനായി പോയെന്ന് പറയാതിരിക്കാന്‍ വയ്യ. എന്തായാലും നിങ്ങളുടെ ജീവിതം ആഘോഷിച്ചോളൂ, ഇവള്‍ക്ക് ഇതൊക്കെ മതി.
ഇനിയൊരു കല്യാണ നാടകത്തിന്റെ ആവിശ്യമുണ്ടോ? ഇവള്‍ എന്തിനാണ് ഇവനെ കെട്ടിയത്? കാഷ് മാത്രം നോക്കിയാല്‍ മതിയോ മീര? ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കണ്ടേ. നിങ്ങളുടെ ലൈഫ് നിങ്ങളുടെ ഇഷ്ടം. ബംഗാളി എഡിറ്റ് ചെയ്ത ഫോട്ടയാണോ? പൊട്ടനെ പോലെ ചെങ്ങായിന്റെ നോട്ടം… എന്ന് തുടങ്ങി മീരയുടെ ഭാവി വരനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
എന്നാല്‍ മോശം കമന്റുകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രതികരണവും ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ട്. ‘ഭാവി വരനെ തിരഞ്ഞെടുത്തത് മോശമായി പോയോ എന്ന് തീരുമാനിക്കേണ്ടത് മീരയല്ലേ. അവള്‍ സ്വപ്‌നങ്ങളില്‍ കണ്ട പുരുഷന്റെ എല്ലാ യോഗ്യതയും ഇയാള്‍ക്കുണ്ടാവും. പിന്നെ ഇത്തരം മോശം കമന്റിടാന്‍ നിങ്ങള്‍ക്കെല്ലാം എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ്’, ഒരു ആരാധിക ചോദിക്കുന്നത്.
മഞ്ഞപ്പിത്തം ഉള്ളവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും. പൊട്ടന്മാര്‍ക്കാണ് കാണുന്നവരെല്ലാം പൊട്ടന്മാരാണെന്ന് തോന്നുന്നത്. അത് സ്വഭാവികമാണ്. മീരയും ശ്രീജുവും ഏറ്റവും സന്തോഷത്തോട് കൂടി ജീവിക്കുക. ഇത്തരം കമന്റുകള്‍ കണ്ടില്ലെന്ന് വിചാരിച്ചാല്‍ മതിയെന്ന് തുടങ്ങി നടിയ്ക്ക് പിന്തിണ അറിയിച്ച് നിരവധി കമന്റുകളും ഇതിനൊപ്പമുണ്ട്.