റെയില്‍വെ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി അട്ടിമറി ശ്രമം; പ്രതികളെ പിടികൂടാന്‍ ആര്‍.പി.എഫ് അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: കൊയിലാണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ആര്‍.പി.എഫ് അന്വേഷണം ഊര്‍ജിതമാക്കി. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്നാണ് നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. ആര്‍.പി.എഫിനൊപ്പം കൊയിലാണ്ടി പോലീസും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News