ബേസിൽ ബാറിലാണെന്ന് ധ്യാൻ,അല്ല മച്ചാൻ വേറെ ലെവൽ ചർച്ചയിലാണെന്ന് ബെന്യാമിൻ

കൊച്ചി:’വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ ബേസിൽ ജോസഫിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നത് സിനിമയിലെ തന്റെ പെർഫോമൻസ് കണ്ട് തകർന്ന് ഏതോ റൂമിൽ മദ്യപിച്ചു ഒളിച്ചിരിക്കുകയാണ് ബേസിലെന്നായിരുന്നു. ബേസിലിനെ കണ്ടു കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും മകനെ മടങ്ങി വരൂവെന്നും ധ്യാൻ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ബെന്യാമിന്റെ പോസ്റ്റ്.

‘തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശ്ശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ. ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് – മച്ചാൻ ‘ എന്നാണ് ബെന്യാമിൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ബേസിൽ ജോസഫ്, ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവരുടെ ചിത്രം പങ്കുവെച്ചതാണ് കുറിപ്പ്. ഞൊടിയിടയിലാണ് പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്.

ഇന്ദുഗോപന്‍ തിരക്കഥയൊരുക്കുന്ന നാലഞ്ച് ചെറുപ്പക്കാര്‍ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍. കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. നാലഞ്ചു ചെറുപ്പക്കാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

മികച്ച അനുഭവം സമ്മാനിച്ച ‘വർഷങ്ങൾക്ക് ശേഷം’ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. മുന്നോ നാലോ ലുക്കുകളില്‍ എന്തായാലും താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ധ്യാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും ധ്യാൻ ശ്രീനിവാസൻ സൂചിപ്പിച്ചിരുന്നു. നിവിൻ പോളിയുടെ ഏറെ കാലത്തിനു ശേഷമുള്ള തിരിച്ചു വരവുകൂടിയാണ് ഈ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News