ഐ.ടി നഗരമായ ബെംഗളൂരുവില്‍ രാത്രി ഒരു മണി വരെ ബാറുകളും ക്ലബ്ബുകളും റസ്റ്ററന്റുകളും പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. നഗരത്തിലെ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഹോട്ടലുകള്‍ക്കും ലൈസന്‍സുള്ള മറ്റ് കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സമയം വരെ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
നേരത്തെ 10, 11 മണിവരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളു. പുതിയ ഉത്തരവ് അനുസരിച്ച് ബാറുകള്‍ക്ക് ഇപ്പോള്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ തുറക്കാം. ക്ലബ്ബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കുംലോഡ്ജുകള്‍ക്കും 1 മണി വരെ പ്രവര്‍ത്തിക്കാം.
നേരത്തെ നിയമസഭയിലെ ബജറ്റ് സെഷനില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സമയമാറ്റം ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് അധികവരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. തീരുമാനത്തെ നഗരത്തിലെ വ്യാപാരികള്‍ സ്വാഗതം ചെയ്തു.