KeralaNews

വയനാട് ദുരന്തം: നാളെ ജനകീയതിരച്ചിൽ;കേന്ദ്രത്തിൽനിന്ന് സഹായം പ്രതീക്ഷിക്കുന്നു;

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും ആവശ്യമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുന്നുണ്ട്. സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തമേഖലയില്‍ വ്യാഴാഴ്ചയും തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുന്നുണ്ട്. വയനാട് ദുരന്തം ദേശീയദുരന്തമായും അതിതീവ്രദുരന്തമായും പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒമ്പതം​ഗ അംഗ സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് പൊതുവെയുള്ളത്.

കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കാര്യങ്ങള്‍ ഗൗരവമായി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് വിശദമായ കത്തും എഴുതിയിരുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയും രേഖപ്പെടുത്തിയിരുന്നു.

ദുരന്തത്തിൽ ഇതുവരെ 225 പേരുടെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മേപ്പാടിയിൽ നിന്നും 148-ഉം നിലമ്പൂരിൽ നിന്നും 77 മൃതദേഹങ്ങളും ലഭിച്ചു. ഇതിനുപുറമെ, വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ശരീരഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. മൃതദേഹങ്ങളുടേയും ശരീരഭാദങ്ങളുടേയും ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജനകീയ തിരച്ചില്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടികളിലും കഴിയുന്നവരെക്കൂടി ഇതിന്റെ ഭാഗമാക്കും. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരെ വാഹനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമായിരിക്കും അയക്കുക. ആറ് മേഖലകളായി തിരിച്ചായിരിക്കും തിരച്ചിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker