കുടിയന്മാര്‍ക്ക് സന്തോഷ വാര്‍ത്ത! ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുന്നു; ബിയറിനും വൈനിനും വില കുറയും
ചണ്ഡീഗഢ്: കുടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത, ഹരിയാനയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി എക്‌സൈസ് വകുപ്പ്. പുതിയ നയപ്രകാരം ഇനി രാത്രി ഒരുമണി വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഗൂര്‍ഗോണ്‍, ഫരീദാബാദ്, പഞ്ച്കുള എന്നിവിടങ്ങളിലെ ബാറുകളാണ് പ്രവര്‍ത്തന സമയം നീട്ടിയത്. കൂടാതെ ബിയറിനും വൈനിനും വില കുറയും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹര്‍ലാല്‍ അധ്യക്ഷനായ ക്യാബിനറ്റ് സമ്മേളനത്തിലാണ് 2020-21 ലെ എക്സൈസിന്റെ പുതിയ നയം പ്രഖ്യാപിച്ചത്.
മദ്യം വില്‍ക്കാനുള്ള ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെ ലൈസന്‍സ് ഫീസും കുറയ്ക്കാനും തീരുമാനം ആയി. മണിക്കൂറിന് 10 ലക്ഷം രൂപ വീതം വാങ്ങുന്ന അധിക തുക ലൈസന്‍സ് നല്‍കുന്ന ബാറുകള്‍ക്ക് രണ്ട് മണിക്കൂര്‍ അധികസമയവും പ്രവര്‍ത്തിക്കാം. ഇന്ത്യയില്‍ ഉത്പാദിപ്പിക്കു്നന മദ്യത്തിന് എക്സൈസ് തീരുവ വര്‍ധിക്കും, ഇന്ത്യന്‍മേഡ് ഫോറിന്‍ ലിക്കറിന് പഴയവില തന്നെ തുടരം. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നടത്തുന്നതിനായി വര്‍ഷാവര്‍ഷം നല്‍കുന്ന ലൈസന്‍സ് തുക 38 ലക്ഷത്തില്‍ നിന്ന് 22.5 ലക്ഷമായി കുറച്ചു.