ചെന്നൈ: 4.8 കോടി വിലവരുന്ന നിരോധിച്ച നോട്ടുകള്‍ പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഫിസിയോതെറാപിസ്റ്റായ അരുള്‍ ചിന്നപ്പനെ പിടികൂടിയത്.
പ്രതിയില്‍ നിന്നും 4.8 കോടി രൂപയുടെ നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News