KeralaNews

ഏപ്രില്‍ നാലുവരെ ബാങ്ക് സമയക്രമത്തില്‍ മാറ്റം

കൊവിഡ് 19 ലോക്കൗട്ടുമായി ബന്ധപ്പെട്ട ബാങ്കുകളുടെ സമയക്രമത്തിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി.ഏപ്രില്‍ നാല് വരെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് മണി വരെ പ്രവര്‍ത്തിക്കും.നേരത്തെ 10 മുതല്‍ 2 മണി വരെയായിരുന്നു പ്രവൃത്തി സമയം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനംബാങ്കുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ടുള്ള ദിവസങ്ങളിലാക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് നിലവിലെ സമയം നീട്ടിയത്

സാമൂഹ്യപെന്‍ഷന്‍ ,കേന്ദ്രസഹായം എന്നിവ പിന്‍വലിയ്ക്കാന്‍ കൂട്ടത്തോടെ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ ബാങ്ക് ശാഖകളില്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. 0,1 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ 2നും 2,3 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ 3നും 4,5 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ 4നും 6,7 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ 6നും 8,9 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ 7നും മാത്രമേ ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button