ലോക്ക് ഡൗണില്‍ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്ന ബാങ്ക് മാനേജരെ ബലാത്സംഗം ചെയ്തു

ഭോപാല്‍: ലോക്ക് ഡൗണിനിടയില്‍ ബാങ്ക് മാനേജരെ ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ സാഹപുരയിലാണ് 53 കാരിയായ ബാങ്ക് മാനേജര്‍ ബലാത്സംഗത്തിനിരയായത്.

ഇവരുടെ ഭര്‍ത്താവ് ലോക്ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനിലെ വീട്ടിലായതിനാല്‍ കാഴ്ച കുറവുള്ള ഇവര്‍ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

കോണിപ്പടികള്‍ ഉപയോഗിച്ചാണ് ആക്രമികള്‍ രണ്ടാം നിലയിലുള്ള ഫ്‌ലാറ്റില്‍ എത്തിയത്. ബാല്‍ക്കണിയുടെ തുറന്നു കിടക്കുന്ന വാതില്‍ വഴിയാണ് ഇയാള്‍ അകത്തു കടന്നതെന്നാണ് നിഗമനം. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News