24.9 C
Kottayam
Saturday, June 6, 2026

കേരളത്തിൽ 10 ​ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; ഓ​ഗ​സ്റ്റിലെ ബാങ്ക് അവധികൾ ഇങ്ങനെ

Must read

കൊച്ചി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങൾ‌ കൂടി കണക്കിലെടുത്താൽ, വാണിജ്യ ബാങ്കുകൾക്ക് ഈ വരുന്ന ഓഗസ്റ്റ് മാസത്തിൽ 14 ദിവസം അവധിയായിരിക്കും. ഞായറാഴ്ചയും രണ്ടും നാലും ശനിയാഴ്ചകളിലും സാധാരണ അനുവദിച്ചിട്ടുള്ള അവധികളും ഉൾപ്പെടെയുള്ള കണക്കാണിത്. നിലവിൽ മൂന്ന് വിഭാഗങ്ങളിലായാണ് ഭാരതീയ റിസർവ് ബാങ്ക് (RBI) അവധി ദിനങ്ങളെ തരംതിരിച്ചിരിക്കുന്നത്.

നെഗോഷ്യബിൾ‌ ഇൻസ്ട്രുമെന്റ് ആക്ട്, നെഗോഷ്യബിൾ‌ ഇൻസ്ട്രുമെന്റ് ആക്ട് & റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേയ്സ്, ബാങ്ക്സ് ക്ലോസിങ് ഓഫ് അക്കൗണ്ട്സ് എന്നിങ്ങനെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആർബിഐ അവധി ദിനങ്ങൾ അനുവദിച്ചിട്ടുള്ളത്.


ബാങ്ക് അവധി: എല്ലാ സംസ്ഥാനങ്ങളിലേയും ഉൾപ്പെടുത്തിയത്

  • ഓഗസ്റ്റ് 8: ടെൻഡങ് ലോ റുംഫാത് – സിക്കിമിൽ ബാങ്ക് അവധി.
  • ഓഗസ്റ്റ് 15: സ്വാതന്ത്ര ദിനം – രാജ്യമെമ്പാടും ബാങ്കുകൾക്ക് അവധി
  • ഓഗസ്റ്റ് 16: ഷാഹെൻഷാഹി- പാർസി പുതുവർഷം – മുംബൈ, ബേലാപൂർ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
  • ഓഗസ്റ്റ് 18: ശ്രീമന്ത ശങ്കരദേവ തിഥി – അസമിൽ ബാങ്ക് അവധി
  • ഓഗസ്റ്റ് 28: ഒന്നാം ഓണം – കേരളത്തിൽ ബാങ്ക് അവധി
  • ഓഗസ്റ്റ് 29: തിരുവോണം – കേരളത്തിൽ ബാങ്ക് അവധി
  • ഓഗസ്റ്റ് 30: രക്ഷാബന്ധൻ – രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്ക് അവധി
  • ഓഗസ്റ്റ് 31: രക്ഷാബന്ധൻ/ ശ്രീ നാരായണ ഗുരു ജയന്തി/ ഫാങ് ലബ്സോ – സിക്കിം, കേരള, ഉത്തർ പ്രദേശ്, ഉത്തരാറണ്ഡ് എന്നിവിടങ്ങളിൽ ബാങ്ക് അവധി

വാരാന്ത്യ അവധികൾ

  • ഓഗസ്റ്റ് 6: ഞായറാഴ്ച
  • ഓഗസ്റ്റ് 12: രണ്ടാം ശനിയാഴ്ച
  • ഓഗസ്റ്റ് 13: ഞായറാഴ്ച
  • ഓഗസ്റ്റ് 20: ഞായറാഴ്ച
  • ഓഗസ്റ്റ് 26: രണ്ടാം ശനിയാഴ്ച
  • ഓഗസ്റ്റ് 27: ഞായറാഴ്ച
  • സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ഓഗസ്റ്റ് മാസത്തിൽ 10 ദിവസം അവധിയായിരിക്കും. നാല് ഞായാറാഴ്ചയും രണ്ടും നാലും ശനിയും കൂടാതെ സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഒന്നാം ഓണം (ഓഗസ്റ്റ് 28), തിരുവോണം (ഓഗസ്റ്റ് 29), ശ്രീ നാരായണ ഗുരു ജയന്തി (ഓഗസ്റ്റ് 31) എന്നിങ്ങനെയാണ് വരുന്നമാസം കേരളത്തിലെ ബാങ്കുകൾക്ക് അവധിയുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week