റോഷാക്കിലെ അഭിനയത്തിന് ബിന്ദുവിന് പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു: സായ് കുമാര്‍
കൊച്ചി:പ്രണയിച്ച് വിവാഹിതരായവരാണ് സായ് കുമാറും ബിന്ദു പണിക്കരും. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഇരുവരും അഭിനയത്തില്‍ സജീവമാണ്. ഇവരുടെ മകളായ കല്യാണിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ കല്യാണി പങ്കിടാറുണ്ട്.
അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തില്‍ ഇവര്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചിരുന്നു. ഞങ്ങള്‍ രണ്ടാളും ഒന്നിച്ച് ഒരൊറ്റ രംഗമേയുണ്ടായിരുന്നുള്ളൂ. വീട്ടില്‍ പറയുന്നത് പോലെയേ ഞങ്ങള്‍ക്ക് തോന്നിയതേയുള്ളൂവെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്.
റോഷാക്കിലെ ബിന്ദുവിന്റെ അഭിനയത്തിന് അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. സൂത്രധാരന്‍ കണ്ടപ്പോഴും ഞങ്ങള്‍ ബിന്ദുവിന് അവാര്‍ഡ് കിട്ടുമെന്ന് കരുതിയതാണ്. ഭര്‍ത്താവെന്ന നിലയിലല്ല ഈ വിലയിരുത്തലെന്നും സായ് കുമാര്‍ പറഞ്ഞിരുന്നു. ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചല്ല സിനിമ ചെയ്തത്. അഭിനയിച്ചോണ്ടിരുന്നപ്പോള്‍ മറ്റ് ആര്‍ടിസ്റ്റുകളെല്ലാം ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നുമായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്.
അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനമാണ് ഞങ്ങള്‍ അറിയുന്നത്. അങ്ങനെ എന്തെങ്കിലും ചോദിക്കുമ്പോള്‍ അത് എന്ന് കഴിഞ്ഞതാണെന്നാണ് പറയാറുള്ളത്. അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസം ചാനലുകളില്‍ നിന്നൊക്കെ വിളിച്ചിരുന്നു. ഞങ്ങള്‍ വീട്ടിലേക്ക് വരട്ടെ എന്നൊക്കെ ചോദിച്ചിരുന്നു.
അങ്ങനെ കുറേ കോള്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷനായിരുന്നു. നെഞ്ചിലൊരു ഭാരം കയറ്റിവെച്ചത് പോലെയായിരുന്നു റോഷാക്ക് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ഭാര്യയോട് ബഹുമാനമല്ല പേടിയാണ് തോന്നിയത്. സ്‌ക്രിപ്റ്റ് ഞങ്ങളൊന്നിച്ചാണ് വായിച്ചത്. കൂടുതല്‍ ഇളകി ചെയ്യണ്ട, ഡയറക്ടര്‍ പറയുന്നതെന്താണെന്ന് വെച്ചാല്‍ അതേപോലെ ചെയ്യാനായിരുന്നു പറഞ്ഞത്. ഞാന്‍ പറഞ്ഞത് പോലെ തന്നെയായിരുന്നു സംവിധായകനും പറഞ്ഞത്.