ബാങ്കില്‍ നിന്നും ഇറങ്ങുന്നതിനിടെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു,സംഭവം പെരുമ്പാവൂര്‍

കൊച്ചി:പെരുമ്പാവൂരില്‍ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പെരുമ്പാവൂര്‍ ശാഖയിലാണ് അപകടം നടന്നത്.ചേരാനല്ലൂര്‍ സ്വദേശിയായ 34കാരി ബീന നോബിയാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബാങ്കില്‍ കയറിയതിനു ശേഷം പുറത്ത് പാര്‍ക്ക് ചെയ്ത തന്റെ വാഹനത്തിന്റെ താക്കോല്‍ എടുക്കാന്‍ പുറത്തേക്കോടിയ യുവതി ഗ്ലാസ് ഡോറില്‍ ഇടിച്ച് നിലത്തു വീണു. നിലത്ത് വീണയുടന്‍ യുവതി എഴുന്നേറ്റുവെങ്കിലും വയറ്റില്‍ ചില്ല് കഷണം ആഴത്തില്‍ തറച്ചു കയറിയിരുന്നു. തുടര്‍ന്ന് ബാങ്കില്‍ ഉണ്ടായിരുന്നവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപ്പെടുത്താനായില്ല. യുവതിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബാങ്കിലേക്ക് കയറുമ്പോള്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ അടച്ചിട്ടത് ശ്രദ്ധിയ്ക്കാതെ ധൃതിയില്‍ തലയിടിച്ചതാവാമെന്നാണ് നിഗമനം.പോലീസെത്തി ബാങ്ക് പൂട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News