29.4 C
Kottayam
Friday, June 5, 2026

മൂന്നിന് രണ്ടെണ്ണം തിരിച്ചടിച്ചു; ഛേത്രിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് വീണു

Must read

ബംഗളൂരു: ചിരവൈരികളായ ബംഗളൂരു എഫ്സിയോട് സീസണിലെ രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിന്‍റെ ഹോം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് പിന്നിലായ മഞ്ഞപ്പട രണ്ടാം പകുതിയില്‍ ആ കടം തീര്‍ത്തെങ്കിലും പ്രതിരോധത്തിലെ പിഴവ് മുതലാക്കി ബംഗളൂരു നിര്‍ണായമായ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു. അവസാന നിമിഷം ഹാട്രിക് തികച്ച് സുനില്‍ ഛേത്രി ബംഗളൂരുവിന്‍റെ വിജയം ഉറപ്പിക്കുകയും ചെയ്തു. ബംഗളൂരുവിനായി സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോൾ റയാൻ വില്യംസും വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്സിനായി ജീസസ് ഗിമിനസും ഫ്രെഡി ലല്ലാവ്മയുമാണ് സ്കോര്‍ ചെയ്തത്. 

വെള്ളയും ഓറഞ്ചും കലര്‍ന്ന ജേഴ്സിയില്‍ കളത്തിലിറങ്ങിയ മഞ്ഞപ്പടയെ ഞെട്ടിച്ച് കൊണ്ട് കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബംഗളൂരു മുന്നിലെത്തി. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രിയാണ് ആതിഥേയര്‍ക്കായി ഗോൾ നേടിയത്. 38-ാം മിനിറ്റില്‍ റയാൻ വില്യംസിലൂടെ ബംഗളൂരു ലീഡ് ഉയര്‍ത്തി. പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിട്ട് നിന്നിട്ടും ബ്ലാസ്റ്റേഴ്സിനെ നിരാശയിലാക്കിയാണ് ആദ്യ പകുതി അവസാനിച്ചത്. 

എന്നാല്‍, അടിക്ക് തിരിച്ചടി കൊടുക്കുന്ന മഞ്ഞപ്പട്ടാളത്തെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. 56-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ കുറിച്ചു. ഇതോടെ ഊര്‍ജം കൂടിയ അഡ്രിയാൻ ലൂണയും സംഘം സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചു. 67-ാം മിനിറ്റില്‍ ഫ്രഡ്ഡി ഫ്രെഡി ലല്ലാവ്മയാണ് ഗോൾ കണ്ടെത്തിയത്.

പക്ഷേ, മഞ്ഞപ്പടയുടെ സന്തോഷം അധികം നീണ്ടില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലുണ്ടായ ഒരു പിഴവാണ് സുനിൽ ഛേത്രിയുടെ രണ്ടാം ഗോളിന് വഴിവെച്ചത്. സമനില ഗോളിനായി എക്സ്ട്രാ ടൈമില്‍ പൊരുതിയ ബ്ലാസ്റ്റേഴ്സിനെ നിരാശയിലാക്കി 98-ാം മിനിറ്റില്‍ ഛേത്രി ഹാട്രിക്കും തികച്ചു. 11 കളിയില്‍ ഏഴ് വിജയവുമായി ബംഗളൂരു ഇപ്പോൾ പോയിന്‍റ് ടേബളില്‍ ഒന്നാം സ്ഥാനത്താണ്. അത്രയും കളിയില്‍ നിന്ന് മൂന്ന് വിജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week