28.2 C
Kottayam
Friday, June 5, 2026

രാജ്യത്ത് 21 വ്യാജ സർവ്വകലാശാലകൾ; കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജമെന്ന്‌ യുജിസി

Must read

ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിലുള്ള വിവരം.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, കേരളം, കേന്ദ്രഭരണ പ്രദേശമായ ഡൽഹി എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലായാണ് 21 വ്യാജ സർവകലാശാലകൾ കണ്ടെത്തിയിട്ടുള്ളത്. ഈ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ ​​വേണ്ടി അംഗീകരിക്കില്ല. അതിനാൽ തന്നെ ഇത്തരം സർവകലാശാലകളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ട് യാതൊരു ഉപകാരവും ലഭിക്കില്ല എന്നും യുജിസി വ്യക്തമാക്കുന്നു.

യുജിസിയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ സര്‍വകലാശാലകള്‍ക്ക് ബിരുദങ്ങൾ നൽകാനുള്ള നിയമസാധുത ഇല്ലെന്നാണ് യുജിസി വ്യക്തമാക്കുന്നത്. ഉയർന്ന ഫീസ് ഈടാക്കിയാണ് വ്യാജ സർവകലാശാലകൾ വിദ്യാർത്ഥികളെ ചേർക്കുന്നത്. എന്നാൽ ഇത്തരത്തിൽ വലിയ തുക മുടക്കി സർവകലാശാലകളിൽ ചേരുമ്പോൾ അവ അംഗീകൃതം ആണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം ആണെന്നും യുജിസി അറിയിക്കുന്നു. വ്യാജ സർവകലാശാലകളിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ ജോലികൾക്കോ വിദേശയാത്രകൾക്കോ അംഗീകരിക്കില്ല എന്നും യുജിസി അറിയിച്ചു.

യുജിസി കണ്ടെത്തിയ വ്യാജ സർവകലാശാലകൾ ഇവയാണ്,

- Advertisement -

ഡൽഹി:

- Advertisement -

1. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്

2. വാണിജ്യ സർവകലാശാല, ദര്യഗഞ്ച്

3. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി

- Advertisement -

4. വൊക്കേഷണൽ യൂണിവേഴ്‌സിറ്റി

5. ADR-കേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്‌സിറ്റി

6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്

7. സ്വയം തൊഴിലിനായുള്ള വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി

8. ആധ്യാത്മിക് വിശ്വവിദ്യാലയം

ഉത്തർപ്രദേശ്:

1. ഗാന്ധി ഹിന്ദി വിദ്യാപീഠം

2. മഹാമായ സാങ്കേതിക സർവകലാശാല

3. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പൺ യൂണിവേഴ്‌സിറ്റി)

4. ഭാരതീയ ശിക്ഷാ പരിഷത്ത്

ആന്ധ്രപ്രദേശ്:

1. ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്‍റ് ഡീംഡ് യൂണിവേഴ്‌സിറ്റി

2. ബൈബിൾ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ

പശ്ചിമ ബംഗാൾ:

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ

2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്

കർണാടക:

1. ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി

മഹാരാഷ്ട്ര:

1. രാജ അറബിക് യൂണിവേഴ്‌സിറ്റി

പുതുച്ചേരി :

1. ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ

കേരളം

1. ഇന്‍റര്‍നാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ (IIUPM)

2. സെന്‍റ് ജോൺസ് യൂണിവേഴ്‌സിറ്റി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week