25.6 C
Kottayam
Thursday, June 4, 2026

വൈദ്യുതിയില്ല; ബംഗ്ലദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടില്‍,കാരണമിതാണ്‌

Must read

ധാക്ക: ദേശീയ പവർ ഗ്രിഡിലെ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ബംഗ്ലദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടില്‍. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി സര്‍ക്കാര്‍ അധികൃതർ അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്താണ് പ്രശ്നം ഗുരുതരം എന്നാണ് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്. 

തലസ്ഥാനമായ ധാക്കയിലും മറ്റ് വലിയ നഗരങ്ങളിലും എല്ലാ വൈദ്യുത നിലയങ്ങളും തകരാറിലായതായും വൈദ്യുതി ബന്ധം രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശത്തും തടസ്സപ്പെട്ടതായി വൈദ്യുതി വകുപ്പ് വക്താവ് ഷമീം ഹസൻ പറയുന്നു. 

അതേ സമയം എവിടെയാണ് തകരാര്‍ സംഭവിച്ചതെന്ന് നിർണ്ണയിക്കാൻ സര്‍ക്കാര്‍ എഞ്ചിനീയർമാർ ശ്രമിക്കുന്നുവെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്.  വൈദ്യുതി പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കുമെന്നാണ് വിവരം.

ബംഗ്ലാദേശില്‍ സമീപകാലത്ത് വൈദ്യുതി ക്ഷാമം സ്ഥിരം സംഭവമാണ്.   ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനായി എല്ലാ ഡീസൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകളുടെയും പ്രവർത്തനം സർക്കാർ താൽക്കാലികമായി നിർത്തിവച്ചതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങൾ ബംഗ്ലാദേശിന്‍റെ വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 6% ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാൽ അവയുടെ അടച്ചുപൂട്ടല്‍ മൂലം ദേശീയ വൈദ്യുകി വിഹിതത്തില്‍ 1500 മെഗാവാട്ടിന്‍റെ കുറവ് സംഭവിച്ചിട്ടുണ്ട്.

- Advertisement -

സ്ഥിതി വളരെ ഗുരുതരമാണ്, വസ്ത്ര ഫാക്ടറികളിൽ ഇപ്പോൾ പ്രതിദിനം 4 മുതൽ 10 മണിക്കൂർ വരെ വൈദ്യുതിയില്ലെന്ന് ഈ മാസം ആദ്യം ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്‌ചറേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഫാറൂഖ് ഹസ്സൻ പറഞ്ഞിരുന്നു. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ് ബംഗ്ലാദേശ്. ഓരോ വർഷവും വസ്ത്ര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നാണ് ബംഗ്ലദേശ് മൊത്തം വിദേശ കറൻസിയുടെ 80% ത്തിലധികം സമ്പാദിക്കുന്നത്. 

- Advertisement -

കഴിഞ്ഞ മാസം, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ഒരു റിപ്പോർട്ടിൽ ബംഗ്ലാദേശിന്റെ സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ എഡിബിയുടെ മുൻ പ്രവചനമായ 7.1% ൽ നിന്ന് 6.6% ആയി കുറച്ചിരുന്നു. കയറ്റുമതി രംഗത്തെ മാന്ദ്യം, ആഭ്യന്തര ഉൽപ്പാദന രംഗത്തെ പ്രശ്നങ്ങള്‍, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം വളര്‍ച്ച നിരക്ക് കുറയാന്‍ കാരണമാകും എന്നാണ് എഡിബി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

Popular this week