28.2 C
Kottayam
Monday, June 8, 2026

CRICKET:കുതിപ്പ് തുടര്‍ന്ന് ബംഗ്‌ളാ കടുവകള്‍,മഴക്കളിയില്‍ അയര്‍ലാന്‍ഡിനെ മുട്ടുകുത്തിച്ചു

Must read

ധാക്ക:അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ബംഗ്ലാദേശ്. മഴ കളിച്ച മത്സരത്തില്‍ 22 റണ്‍സ് ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മൂന്ന് ടി20കളുള്ള പരമ്പരയിലെ രണ്ടാം മത്സരം 29ന് നടക്കും. നേരത്തെ, ഏകദിന പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു നില്‍ക്കെ മഴ കാരണം മത്സരം തടസപ്പെട്ടതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡിന്റെ വിജയലക്ഷ്യം എട്ടോവറില്‍ 104 റണ്‍സായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ അയര്‍ലന്‍ഡിന് എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

എട്ട് പന്തില്‍ 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിംഗും 10 പന്തില്‍ 13 റണ്‍സെടുത്ത റോസ് അഡയറും ചേര്‍ന്ന് 2.3 ഓവറില്‍ 32 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും ഇരുവരും പുറത്തായതോടെ അയര്‍ലന്‍ഡിന്റെ പോരാട്ടം അവസാനിച്ചു. 12 പന്തില്‍ 19 റണ്‍സെടുത്ത ഹാരി ടെക്ടറും 14 പന്തില്‍ 21 റണ്‍സെടുത്ത ഗാരെത് ഡെലാനിയും പൊരുതി നോക്കിയെങ്കിലും പരാജയഭാരം കുറക്കാനെ അതുകൊണ്ടായുള്ളു.

രണ്ടോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ടസ്‌കിന്‍ അഹമ്മദാണ് അയര്‍ലന്‍ഡിനെ എറിഞ്ഞിട്ടത്.

- Advertisement -

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലദേശ് റോണി തലുക്ദാറിന്റ (38 പന്തില്‍ 67) അര്‍ധ സെഞ്ചുറിക്കരുത്തിലാണ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തത്. ലിറ്റണ്‍ ദാസും (23 പന്തില്‍ 47), ഷാമിം ഹൊസൈനും(20 പന്തില്‍ 30) ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും(13 പന്തില്‍ 20) ബംഗ്ലാദേശിനായി ബാരറ്റിംഗില്‍ തിളങ്ങി. ക്രെയ്ഗ് യംഗ് അയര്‍ലന്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

അല്പം സ്ഥലം തരൂ എന്ന് കരയുന്ന മകൻ, ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിച്ചുകൂടേ; പൊട്ടിത്തെറിച്ച്‌ സുപ്രിയ മേനോൻ

കൊച്ചി: നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു....

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

‘വോട്ട് ചോദിച്ചപ്പോള്‍ ‘എല്ലാ ബസിലും ഫ്രീ’, ഭരണം കിട്ടിയപ്പോള്‍ ‘ഓര്‍ഡിനറിയില്‍ മാത്രം കറങ്ങിക്കോ’; കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്ര പദ്ധതി...

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

Popular this week