26.2 C
Kottayam
Friday, June 5, 2026

ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാ കടുവകൾ,സൂപ്പര്‍ ഫോറില്‍ തോൽവി

Must read

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും പിന്തുണ നല്‍കാന്‍ അക്സര്‍ പട്ടേല്‍ ഒഴികെ മറ്റാര്‍ക്കും കഴിയാഞ്ഞതോടെ ഇന്ത്യ ഏഴ് റണ്‍സിന്‍റെ റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലും 34 പന്തില്‍ 42 റണ്‍സെടുത്ത അക്സര്‍ പട്ടേലും ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല.

ആറാം നമ്പറിലിറങ്ങി 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. 2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. തോറ്റെങ്കിലും ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 265-8, ഇന്ത്യ 49.5 ഓവറില്‍ 259ന് ഓള്‍ ഔട്ട്.

തുടക്കം മുതല്‍ അടിതെറ്റി

ബംഗ്ലാദേശ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0) പുറത്തായി. വണ്‍ഡൗണായി എത്തിയ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. അഞ്ച് റണ്‍സെടുത്ത തിലകിനെ തന്‍സിം ഹസന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നിട് കെ എല്‍ രാഹുലും ഗില്ലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 39 പന്തില്‍ 19 റണ്‍സെടുത്ത രാഹുല്‍ മെഹ്ദി ഹസന്‍റെ പന്തില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 74 റണ്‍സെ ഉണ്ടായിരുന്നുള്ളു.  രാഹുല്‍ പുറത്തായശേഷമെത്തിയ ഇഷാന്‍ കിഷന്‍(5) റണ്ണടിക്കാന്‍ പാടുപെട്ട് ഒടുവില്‍ മെഹിദി ഹസന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ 94-4ലേക്ക് കൂപ്പുകുത്തി.

- Advertisement -

സൂര്യകുമാര്‍ യാദവും ഗില്ലും ക്രീസില്‍ ഒത്തു ചേര്‍ന്നതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 139 റണ്‍സിലെത്തിച്ചെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട് പൊളിച്ചു. 26 റണ്‍സെടുത്ത സൂര്യകുമാര്‍ ഷാക്കിബിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. രവീന്ദ്ര ജഡേജയും(7) നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ പരാജയം ഉറപ്പിച്ചു. ഒരറ്റത്ത് തകര്‍ത്തടിച്ച ഗില്ലിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍. 117 പന്തില്‍ സെഞ്ചുറിയിലെത്തിയ ഗില്‍ പിന്നീട് തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയം സ്വപ്നം കാണാന്‍ തുടങ്ങി.

- Advertisement -

133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലിനെ സിക്സ് അടിച്ചതിന് പിന്നാലെ മെഹ്ദി ഹസന്‍ മടക്കിയതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. ഒമ്പതാം വിക്കറ്റില്‍ അക്സര്‍ പട്ടേലിനൊപ്പം ഒത്തു ചേര്‍ന്ന ഷാര്‍ദ്ദുല്‍ താക്കൂര്‍ പിടിച്ചു നിന്നതോടെ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷയായി. വിജയത്തിനരികെ 49-ാം ഓവറില്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെയും(11) അക്സര്‍ പട്ടേലിനെയും(32 പന്തില്‍ 44) മടക്കി മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. അക്സര്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് ഏഴ് പന്തില്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് ഷമി അവസാന ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി അടിച്ചെങ്കിലും അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ റണ്ണൗട്ടായി.

നേരത്തെ  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മൂന്ന് വിക്കറ്റെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week