പരീക്ഷയിൽ തോറ്റതിന് പിന്നാലെ വിദ്യാർത്ഥിനി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പി.യു.സി. പരീക്ഷയിൽ തോറ്റു; വിദ്യാർഥിനി മരിച്ചനിലയിൽ; ദൂരൂഹതയെന്ന് പിതൃവീട്ടുകാർ

ബെംഗളൂരു: പി.യു.സി. പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർഥിനിയെ ഹെബ്ബാളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, പോലീസിനെ വിവരംഅറിയിച്ചത് രാത്രി പത്തോടെയാണ്. ഇതോടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി.

പി.യു.സി. പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്നാണ് മാതാവ് വ്യാഴാഴ്ച പോലീസിന് മൊഴിനൽകിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രിയെ കയറിൽനിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. എന്നാൽ, വെള്ളിയാഴ്ച വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണംനടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാൾ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

English Summary: A 17-year-old student named Tanushree was found dead in her house in Hebbal, Bengaluru, after failing the PUC exams. While initial reports suggest suicide due to exam failure, a 7-hour delay in informing the police has raised suspicions. The girl’s father’s family has alleged foul play, leading to a police investigation by R.T. Nagar police.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News