32.3 C
Kottayam
Monday, April 29, 2024

ബാണാസുരസാ​ഗർ തുറന്നു, ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളമൊഴുക്കും,കക്കയം ഡാമിൽ ഓറഞ്ച് അലർട്

Must read

വയനാട്‌:ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ആണ് ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്. ഒരു സെക്കന്റിൽ 8.50ഘനമീറ്റ‍ർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിന്റെ ഷട്ടർ തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവർ ഡാമിലെത്തി സ്ഥിതി​ഗതികൾ വിലയിരിത്തിയിരുന്നു. കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാ​ഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

കക്കയം ഡാമിൽ ഓറഞ്ച് അലർട്

കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.  ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഇടുക്കി,മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു,കൂടുതൽ വെള്ളം തുറന്നു വിടും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 2385.18 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്.ഇടുക്കി അണക്കെട്ടിൽ നിന്ന്  കൂടുതൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം. 

മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പും ഉയർന്നു തന്നെ നിൽക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയർന്നത്.സെക്കന്റിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടും. പത്തു മണി മുതൽ അളവ് കൂട്ടാനാണ് തീരുമാനം. എല്ലാ ഷട്ടരുകളും 60 സെന്റി മീറ്റർ ആക്കി ഉയർത്തും

കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചാണ് തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week