വാഷിംഗ്ടണ്‍ ഡിസി: വീണ്ടും യുഎസ് പ്രസിഡന്‍റായാല്‍ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശം നിരോധിച്ചതു പുനഃസ്ഥാപിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്.
റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ വാര്‍ഷിക യഹൂദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ല്‍ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ, ഇറാക്ക്, സുഡാൻ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടും അധികാരം ലഭിച്ചാല്‍ ആദ്യദിനംതന്നെ നിരോധനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരോധനം വലിയ വിജയമായിരുന്നു.
നാലു വര്‍ഷ ഭരണത്തിനിടെ ഒറ്റ അനിഷ്ട സംഭവം പോലും അമേരിക്കയില്‍ ഉണ്ടാകാതിരുന്നതിനു കാരണം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്‍റെ പ്രസ്താവനയെ വൈറ്റ്ഹൗസ് വിമര്‍ശിച്ചു.