മസ്കറ്റ്: ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു . ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളിന്റെ ആദ്യ ദിവസമാണെന്ന് ഒമാനിലെ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കുവൈത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെയാകും അവധിയെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന് വ്യക്തമാക്കി. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് പുറമെ മൂന്നു ദിവസം കൂടിയാണ് ഇത്തവണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News