കൊച്ചി: ദിലീപിന്റെ ഫോണിനേക്കാള്‍ ഏറെ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവിന്റേ ഫോണിലാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് 2017ല്‍ ദിലീപ് ജയിലില്‍ കിടക്കുന്ന കാലഘട്ടത്തില്‍ ഉപയോഗിച്ച ഫോണ്‍ നിര്‍ബന്ധമായും ഹാജരാക്കണം.
കാരണം ഞാന്‍ അതില്‍ വേങ്ങരയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു പറഞ്ഞിരുന്നു, 2017 ജൂലായ്,ആഗസ്റ്റ്,സെപ്റ്റംബര്‍,ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ദിലീപ് ഉപയോഗിച്ച ഫോണ്‍ നിര്‍ബന്ധമായും പോലീസ് കണ്ടെത്തണം. അതില്‍ പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചെന്നുവരാമെന്നും ബാലചന്ദ്രകുമാര്‍ വ്യകതമാക്കി.
ദിലീപിന്റെ ഫോണിനേക്കാള്‍ ഏറെ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ അടങ്ങുന്ന ഫോണ്‍ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവിന്റേതാണ്. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരുപാട് വിവരങ്ങള്‍ അതില്‍ ഉണ്ട്. നാലിലധികം ഫോണുകള്‍ ഉപയോഗിക്കുന്ന ആളാണ് ദിലീപ്. പത്തോളം സിം കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കാനെത്തിയ നാല് ഫോണുകള്‍ ഏതെന്ന് കൃത്യമായിട്ട് അറിയില്ല. എന്തായാലും നാലില്‍ കൂടുതല്‍ ഫോണുകള്‍ ദിലീപിന്റെ കൈവശമുണ്ട്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കാള്‍ വളരെ അതിസങ്കീര്‍ണമായ പല വിഷയങ്ങളും ആ ഫോണില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിന്റെ തെളിവുകള്‍ എല്ലാം പുറത്ത് വരും . കേസിനെ ഡൈവര്‍ട്ട് ചെയ്യാനായിട്ടുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു എന്ന തരത്തില്‍ അദ്ദേഹം എനിക്കെതിരെ കോടതിയില്‍ അഫിഡവിറ്റ് നല്‍കിയത്. അതിന്റെ നിജസ്ഥിതി പുറത്ത് വരണമെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഫോണുകള്‍ പരിശോധിക്കണമെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.