24.2 C
Kottayam
Saturday, June 6, 2026

ദിലീപിന്റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടിപ്പ്; ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാര്‍

Must read

തിരുവനന്തപുരം: ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാര്‍. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പരിഹസിച്ചു. തനിക്കെതിരായ പീഡന കേസിന് പിന്നില്‍ ദിലീപാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോസന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല.

ദിലീപിനോട് ഇതിന് ശേഷം എനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോള്‍ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ ഇല്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.എന്നോട് പ്രകോപനപരമായി ഒരു പ്രതികരണവും തരാതിരിക്കെ എനിക്കെങ്ങനെയാണ് ദിലീപിനോട് പക തോന്നുക. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണ രൂപം ഈ സാഹചര്യത്തില്‍ ഉടന്‍ പുറത്തുവിടും.- ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് കാണാതെ പോയെന്ന് പറയുന്ന ഒന്നാം നമ്പര്‍ ഫോണിലേക്കാണ് ഈ മെസേജ് അയച്ചതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കണം എന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അത് മിമിക്രിക്കാരെ കൊണ്ട് ചെയ്യിച്ചതാണെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെ പറയേണ്ടത് പരിശോധിക്കുന്ന ഉദ്യോഗസ്ഥരാണ്. അങ്ങനെയെങ്കില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരെ പറഞ്ഞതൊക്കെ ശാപവാക്കുകളാണെന്നല്ലെ കോടതിയില്‍ പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.

ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന പീഡനക്കേസിന് പിന്നിലും ദിലീപ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തിരുവനന്തപുരത്തുള്ള ദിലീപിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യു ട്യൂബ് ചാനലാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വര്‍ഷം മുമ്പ് നടന്നുവെന്ന് പറഞ്ഞ് തനിക്കെതിരെ കേസുമായി എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week