KeralaNews

അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് പറഞ്ഞ സാബു ജേക്കബ് തൊഴിലാളികളെ ജാമ്യത്തിലെടുക്കാതെ കൈകഴുകി; പണം പിരിച്ച് തൊഴിലാളിക

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ ജാമ്യത്തിലെടുക്കാന്‍ തൊഴിലാളികള്‍ പണപ്പിരിവ് നടത്തുന്നു. ഒരുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന 174 അതിഥിത്തൊഴിലാളികളെ ജാമ്യത്തിലെടുക്കാതെ കമ്പനി ഉടമ സാബു ജേക്കബ് കൈവിട്ടതോടെയാണ് സഹപ്രവര്‍ത്തകര്‍ പണം സമാഹരിക്കാനിറങ്ങിയത്.

യഥാര്‍ഥ പ്രതികള്‍ 24 പേര്‍മാത്രമാണെന്നും അറസ്റ്റിലായ മറ്റുള്ളവര്‍ നിരപരാധികളാണെന്നുമാണ് നേരത്തേ സാബു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേസില്‍ അകപ്പെട്ടിരിക്കുന്നവരെ ജാമ്യത്തിലെടുക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും രണ്ട് കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്.

12 ലക്ഷത്തോളം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചിട്ടുള്ളത്. ഇത്രയും തുക കെട്ടിവയ്ക്കാനില്ലാത്തതിനാല്‍ പ്രതികളാരും ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. 90 ദിവസം കഴിഞ്ഞാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടും. അതിനുമുമ്പ് കുറ്റപത്രം നല്‍കി കോടതിനടപടികളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷകസംഘം. അങ്ങനെവന്നാല്‍ കേസ് തീരുന്നതുവരെ പ്രതികള്‍ ജയിലില്‍ കഴിയേണ്ടിവരും.

51 പേര്‍ രണ്ട് കേസിലും പ്രതികളാണ്. നശിപ്പിച്ച പൊതുമുതലിന്റെ മൂല്യത്തിനുതുല്യമായ തുക കെട്ടിവച്ചാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുക. അസം, മണിപ്പുര്‍, ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ധനതൊഴിലാളികളാണ് എല്ലാവരും. കിറ്റെക്സിലും തുച്ഛമായ കൂലിക്കാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. പ്രതികളുടെ ജാമ്യത്തിന് സഹായം നല്‍കാന്‍ ആലോചിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം സാബു ജേക്കബ് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്ബനിയിലെ മറ്റ് അതിഥിത്തൊഴിലാളികള്‍ ജയിലില്‍ കഴിയുന്നവരെ സഹായിക്കാന്‍ പണപ്പിരിവ് തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker