26.2 C
Kottayam
Friday, June 5, 2026

അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖൻ…സോബിയുടെ നിർണ്ണായക വെളിപ്പെടുത്തൽ ബാലഭാസ്ക്കറിന്റെ കൊലയാളിയെ തിരഞ്ഞ് സിബിഐ

Must read

മലയാളികളെ എറെ വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ അകാല മരണം. ബാലുവെന്ന ഓമനപ്പേരില്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ ജീവിക്കുകയാണ് ബാല ഭാസ്‌കര്‍. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള സിബിഐയുടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് കലാഭവന്‍ സോബി. ദൈവം കാത്ത് വച്ചിരുന് തെളിവ് പോലെ കലാഭവന്‍ സോബി ചങ്കൂറ്റത്തോടെ രംഗത്തെത്തിയപ്പോള്‍ സിബിഐയ്ക്ക് അത് വലിയ തെളിവായി മാറി.

അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നാണ് സോബി പറയുന്നു. ഇക്കാര്യം സോബി സിബിഐയെ അറിയിച്ചിട്ടുണ്ട്. ബ്രെയിന്‍ മാപ്പിങിന് സമ്മതമാണെന്നും സോബി സിബിഐയെ അറിയിച്ചു.സിബിഐ അന്വേഷണത്തോടെ എല്ലാ തെളിയുമെന്നും ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ഉറപ്പാണെന്നും സോബി പറഞ്ഞു. അതേസമയം, സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി.ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു.

ഒരാള്‍ സ്‌കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടുവെന്നാണ് സോബിന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയത്. അല്ലാതെ കാറിന്റെ പുറകിലെ ഗ്ലാസ് എന്തിന് തല്ലിപ്പൊളിക്കണം. പിന്നീട് ഒരു വെള്ള ഇന്നോവ വന്നു. പത്തുപന്ത്രണ്ട് പേര്‍ മൊത്തം ഉണ്ടായിരുന്നു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ അവിടെനിന്നു പോയി. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു.

ഇതിനിടയ്ക്ക് എന്ത് സംഭവിച്ചിരിക്കാം എന്നാണ് സിബിഐ അന്വേഷിച്ച് കണ്ടെത്തേണ്ടത്. അതേസമയം ഈ സംഭവങ്ങള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയോ, അപകടം നടന്നെന്ന് പറയുന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരോ രക്ഷിക്കാനെത്തിയവര്‍ ആരുമേ കണ്ടിട്ടില്ലെന്ന് പറയുന്നു. ഇവിടെയാണ് ദുരൂഹത കൂട്ടുന്നത്.

- Advertisement -

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലാണ് പരിശോധന നടത്തിയത്. ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week