31.1 C
Kottayam
Friday, May 3, 2024

ബാലഭാസ്‌കറിന്റെ അപകട മരണം: നിര്‍ണായ വെളിപ്പെടുത്തലുകളുമായി ദൃക്‌സാക്ഷി

Must read

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നാണ് തിരുവനന്തപുരം സ്വദേശി നന്ദുവിന്റെ വെളിപ്പെടുത്തല്‍. താന്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കാറിന് സമീപം നാലുപേരും പിന്നില്‍ 15 ഓളം പേരും നില്‍പ്പുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടം കണ്ടത്. തന്നോടൊപ്പം ബന്ധുവും ഉണ്ടായിരുന്നു.

ഡ്രൈവിംഗ് സീറ്റില്‍ ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ആളാണ് ഉണ്ടായിരുന്നത്. ഇയാള്‍ക്ക് ബോധമുണ്ടായിരുന്നു. അപകടത്തില്‍ കാലുകള്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. കാറിന്റെ വാതില്‍ പൊളിച്ചാണ് അയാളെ പുറത്തെത്തിച്ചത്. പരിക്കേറ്റ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. കാറിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്. ബാലഭാസ്‌കര്‍ കാറിന് പിന്നിലായിരുന്നു. പിന്‍സീറ്റിനിടയില്‍ അദ്ദേഹം ബോധമറ്റ നിലയിലായിരുന്നു.

അതിനിടെ ബാലഭാസ്‌കറിന്റെ മൊബൈല്‍ഫോണ്‍ ഡിആര്‍ഐയുടെ കയ്യിലുണ്ടെന്ന് പ്രകാശന്‍ തമ്പിയുടെ മൊഴി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് പ്രകാശന്‍ തമ്പി ഇക്കാര്യം അറിയിച്ചത്. പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഡിആര്‍ഐ ലഭിച്ച മൊബൈല്‍ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനിടെ ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു എന്ന പ്രകാശന്‍തമ്പിയുടെ മൊഴി സ്ഥിരീകരിച്ച് സുഹൃത്ത് രംഗത്തെത്തി.

പ്രകാശന്‍ തമ്പിയുടെ സുഹൃത്ത് ജലീലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്തെ ജ്യൂസുകടയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. താനും സുഹൃത്ത് സുനില്‍രാജും ഒപ്പം പോയിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് താനല്ലെന്ന് അര്‍ജുന്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും ജലീല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week